എം.എന്‍ നമ്പൂതിരി പ്രവര്‍ത്തന മേഖലയില്‍ വേട്ടയാടപ്പെട്ടു: എം.ജി.എസ്
കോഴിക്കോട്: ചരിത്രകാരന്‍ എം.എന്‍ നമ്പൂതിരി പ്രവര്‍ത്തന മേഖലയില്‍ വേട്ടയാടപ്പെട്ടിരുന്നുവെന്ന് ഡോ.എം.ജി.എസ് നാരായണന്‍. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള തൃപ്പൂണിത്തറ ഹില്‍ പാലസ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ ഡയറക്ടര്‍ ജനറലായിരിക്കെ ഇദ്ദേഹത്തിനെതിരേ സ്ഥാപനത്തിലെ ചില ജീവനക്കാര്‍ സ്ത്രീ വിഷയങ്ങള്‍ ആരോപിച്ചിരുന്നു. ഇത് അദ്ദേഹത്തെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നതിലേക്ക് നയിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അളകാപുരിയില്‍ നടന്ന ഡോ.എന്‍.എം നമ്പൂതിരി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ അധ്യക്ഷനായി. മുഴുവന്‍ സമയവും പ്രവര്‍ത്തന നിരതനായിരുന്ന വ്യക്തിയായിരുന്നു എന്‍.എം നമ്പൂതിരിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം. എന്‍ കാരശേരി, ഡോ. കെ.വി തോമസ്, പി.എം നാരായണന്‍, കെ.എം. പ്രിയദര്‍ശന്‍ ലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."