മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി: കുഞ്ഞികൃഷ്ണന് നായര്‍ക്ക് വീടുനിര്‍മാണത്തിന് ധനസഹായം
കോഴിക്കോട്: രോഗിയും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായ നടുവണ്ണൂര്‍ തട്ടാന്റെ മീത്തല്‍ കുഞ്ഞികൃഷ്ണന് നായര്‍ക്ക് വീടുണ്ടാക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ്. കാഴ്ചശക്തിയില്ലാത്ത കുഞ്ഞികൃഷ്ണന് നായരും ഭാര്യയും അസുഖബാധിതയായ മകളും ഒരുമിച്ചാണ് താമസിക്കുന്നത്. മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി ചെന്നതിനെ തുടര്‍ന്നു വീടുണ്ടാക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതിയുമായി കലക്ടറുടെ മുന്നിലെത്തിയത്. ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കടംവാങ്ങിയും നൊച്ചാട് സ്കൂളിലെ അധ്യാപകര്‍ നല്കിയ ധനസഹായം ഉപയോഗിച്ചും വീട് നിര്‍മിച്ചിട്ടുണ്ട്. ചികിത്സാസഹായമായി പരമാവധി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയില്‍ നിന്ന് അനുവദിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
അമ്പലപ്പറമ്പിലെ കെ. ഇന്ദിരയുടെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ക്ക് സഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് റിപ്പോര്‍ട്ട് നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."