HOME
DETAILS

പ്രതിഷേധമിരമ്പി കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച്: പൊലിസ് ലാത്തിവീശി

  
backup
April 05 2017 | 22:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a3

കോഴിക്കോട്: പൊലിസ് ആസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനുമെതിരേ നടന്ന പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും കോഴിക്കോട് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ്, ബി.ജെ.പി, യൂത്ത്‌ലീഗ്, ആംആദ്മി പാര്‍ട്ടി, മഹിളാ കോണ്‍ഗ്രസ്, എം.എസ്.എഫ് എന്നീ സംഘടനകളാണ് മാര്‍ച്ച് നടത്തിയത്.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബി.ജെ.പി നടത്തിയ മാര്‍ച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചതോടെ ഇവരെ അറസ്റ്റ് ചെയ്തു നീക്കി. എം.എസ്.എഫ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കമ്മിഷണറുടെ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് പൊലിസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ഗെയിറ്റ് തള്ളിത്തുറക്കാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് ടി. സിദ്ദീഖിന്റെ അധ്യക്ഷ പ്രസംഗവും കെ.പി.സി.സി ജന.സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടന പ്രസംഗവും നടത്തിയതിന് ശേഷം വീണ്ടും പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസ് കോമ്പൗണ്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെസംഘര്‍ഷം കനത്തു. പ്രവര്‍ത്തകര്‍ അകത്ത് കയറാനുള്ള ശ്രമം തുടരുന്നതിനിടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇതിനിടെ ടി. സിദ്ദീഖും ഏതാനും പ്രവര്‍ത്തകരും പൊലിസിനെ തള്ളി മാറ്റി അകത്തേക്ക് പ്രവേശിച്ചതോടെ പൊലിസ് ലാത്തി വീശുകയായിരുന്നു. പ്രവര്‍ത്തകരും പൊലിസും ചെറുത്ത് നിന്നതോടെ അരമണിക്കൂറോളം കമ്മിഷണറുടെ ഓഫിസും പരിസരവും തെരുവ് യുദ്ധത്തിന് സമാനമായ അന്തരീക്ഷമായിരുന്നു.
സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ പൊലിസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് കമ്മിഷണര്‍ ജെ. ജയനാഥ്, അസി. കമ്മിഷണര്‍ കെ.പി അബ്ദുല്‍ റസാഖ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഓഫിസ് കോംപൗണ്ടില്‍ കയറിയ ടി. സിദ്ദീഖ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണന്‍, ജിഫ്‌റിന്‍, ശ്രീലേഷ്, ഷിബു, ആര്‍. ഷഹിന്‍, ജെയ്‌സണ്‍ അത്തോളി, നിജേഷ് അരവിന്ദ്, വി. സമീജ് തുടങ്ങിയവര്‍ക്ക് പൊലിസിന്റെ ലാത്തിവീശലില്‍ പരുക്കേറ്റു. ഇവരെ ബീച്ച് ആശുപത്രി, ബേബി മെമ്മോറിയല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ രണ്ട് പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു.
കമ്മിഷണറുടെ ഓഫിസിനകത്തേക്ക് കയറിയ ഡി.സി.സി പ്രസിഡന്റും പ്രവര്‍ത്തകരും കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടയില്‍ പ്രവര്‍ത്തകരെ പിടിച്ച് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയില്‍ പൊലിസുമായും ഏറ്റമുട്ടലുണ്ടായി. വനിതാ പൊലിസില്ലാതെ വിദ്യാ ബാലകൃഷ്ണനെ മാറ്റുന്നതിനെതിരേ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിവീശിയെങ്കിലും അവര്‍ പിരിഞ്ഞ് പോകാന്‍ തയാറായില്ല. പൊലിസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.പി.സി.സി ജന.സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, വിദ്യ ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി.
ഉച്ചയ്ക്ക് 1.45 ഓടെ യുവമോര്‍ച്ച പ്രവര്‍ത്തകരും കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തി. കമ്മിഷണര്‍ ഓഫിസ് കവാടത്തില്‍ മാര്‍ച്ചിനെ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യവുമായി റോഡില്‍ കുത്തിയിരുന്നു. ഇതോടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ റോഡില്‍ തടഞ്ഞു. 45 മിനിറ്റോളം ഗതാഗത സ്തംഭനമുണ്ടായി. മാര്‍ച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ജിജേന്ദ്രന്‍, പി.വി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രഭീഷ് മാറാട്, ബി. ബിബിന്‍, ടി. നിവേദ് നേതൃത്വം നല്‍കി. റോഡ് ഗതാഗതം തടസപ്പെടുത്തിയ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
ഉച്ചയ്ക്കു ശേഷം രണ്ടരമണിയോടെ യൂത്ത് ലീഗ് പ്രവര്‍ത്തകരും കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തി. കമ്മിഷണര്‍ ഓഫിസ് കവാടത്തില്‍ മാര്‍ച്ച് പൊലിസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു.
ഇരുപതോളം യൂത്ത്‌ലീഗ് പ്രവര്‍ത്തകരാണ് തീ പന്തവുമായി മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. മനുഷ്യത്വത്തിന് വില നല്‍കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും കൊലപാതക കേസിലെ പ്രതികളോടെന്നപൊലെയാണ് നീതിക്കായി പോരാടുന്നവരോട് പൊലിസ് കാണിക്കുന്നതെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് നജീബ് കാന്തപുരം പറഞ്ഞു. ആഷിഖ് ചെലവൂര്‍, മന്‍സൂര്‍ മാങ്കാവ്, സമദ് പെരുമണ്ണ സംസാരിച്ചു.
വൈകിട്ട് എം.എസ്.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലും കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കമ്മിഷണര്‍ ഓഫിസ് കവാടത്തില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ നേരിയ സംഘര്‍ഷമുണ്ടായി.
മാര്‍ച്ചിന് കെ.ടി റഹൂഫ്, എ.പി അബ്ദുസമ്മദ്, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, കെ.സി ഷിഹാബ്, ഷമീര്‍ പാഴൂര്‍, ജീലാനി കൂടത്തായി, ജാസിര്‍ ഇസ്മായില്‍, ഷാക്കിര്‍ കുറ്റിക്കടവ്, സി.എം മുഹദ്, നവാസ് ഒളവണ്ണ, ഷാനി നടുവണ്ണൂര്‍, ജുനൈദ് പെരിങ്ങളം സംസാരിച്ചു. ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു.
എം.പി സനോവര്‍, എ.കെ ആലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഫൈസല്‍ നടുവട്ടം, ഷബീറലി മുല്ലവീട്ടില്‍, സത്യന്‍ പെരുമണ്ണ, അല്‍ഫു നിഷാം സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  14 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  14 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  14 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  14 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  14 days ago