HOME
DETAILS
MAL
അരുണാചലില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കില്ല: മന്ത്രി കിരണ്‍ റിജിജു
backup
February 25 2019 | 19:02 PM
ഇറ്റാനഗര്‍: സംസ്ഥാനത്തിന് പുറത്തുള്ള രണ്ട് സമുദായങ്ങള്‍ക്ക് സ്ഥിരതാമസ പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരായ പ്രതിഷേധം രൂക്ഷമായിരിക്കെ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുമെന്ന വാര്‍ത്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു തള്ളി.
പ്രതിഷേധം അവസാനിപ്പിക്കാനും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി സമാധാനാന്തരീക്ഷം കൊണ്ടുവരാനും മുഖ്യമന്ത്രി പെമാ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രക്ഷോഭം രൂക്ഷമായിരിക്കെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."