കൊയിലാണ്ടി ജനസമ്പര്‍ക്ക പരിപാടി: 53 ലക്ഷം വിതരണം ചെയ്തു
കൊയിലാണ്ടി: 'ജില്ലാ ഭരണം ജനങ്ങളിലേക്ക് 'എന്ന സന്ദേശവുമായി കലക്ടറുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ 53,08,100 രൂപ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 232 അപേക്ഷകളിലായി 43,95,500 രൂപയും പ്രകൃതിദുരന്ത ദുരിതാശ്വാസമായി 92 പേര്‍ക്ക് 9,12,600 രൂപയും വിതരണം ചെയ്തു. 11 പട്ടയങ്ങളും വിതരണം ചെയ്തു. നേരത്തെ രജിസ്റ്റര്‍ ചെയ്ത 793 അപേക്ഷകളാണുണ്ടായിരുന്നത്. പുതിയ അപേക്ഷകളും സ്വീകരിച്ചു. ഇതോടെ കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടികളിലായി 2,54,28,800 രൂപ വിതരണം ചെയ്തു. ആകെ 27 പട്ടയങ്ങളും വിതരണം ചെയ്തു. പരിപാടി രാവിലെ ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ കെ. സത്യന്‍ സംബന്ധിച്ചു. കമല ഇടപ്പള്ളി മീത്തല്‍ കോളനി, മുണ്ടേരി അരിയായി അത്തോളി എന്നിവര്‍ക്ക് പട്ടയവും ഷിബിന മുളിവയല്‍ക്കുനി, നഫീസ സി.വി, ബാലന്‍ പുതുക്കുടി, കെ.കെ ഗോപാലന്‍, ഇന്ദിര പാറയില്‍, അസൈനാര്‍ കോമത്ത് പൊയില്‍, അസ്സന്‍ മരക്കാട്ട്കുനി, നിസിയ ഓടക്കടവത്ത് എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സാമ്പത്തിക സഹായം നല്‍കി.
ഫസീല മുക്കാടിക്കണ്ടി, കല്യാണി ചെറിയേരി എരവട്ടൂര്‍, ലക്ഷ്മി വടക്കേ കേളോത്ത് വിയ്യൂര്‍, അബ്ദുല്ലക്കോയ ഉള്ള്യേരി എന്നിവര്‍ക്കുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. പരിപാടിക്ക് കലക്ടര്‍ക്ക് പുറമെ എ.ഡി.എം. ടി. ജനില്‍കുമാര്‍, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റിയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.വി. രഘുരാജ്, കെ. സുബ്രഹ്മണ്യന്‍, കെ. ഹിമ, തഹസില്‍ദാര്‍ എന്‍. റംല നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."