HOME
DETAILS

വ്യവസായവല്‍കൃത കൃഷിയിലെ ചതിക്കുഴികള്‍ കര്‍ഷക സമൂഹം തിരിച്ചറിയണം: ജഫ്രി റോയ്

  
backup
April 05 2017 | 22:04 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%b5%e0%b4%b8%e0%b4%be%e0%b4%af%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86

കല്‍പ്പറ്റ: വ്യവസായവല്‍കൃത കൃഷിയിലെ ചതിക്കുഴികള്‍ കര്‍ഷക സമൂഹം തിരിച്ചറിയണമെന്ന് ഫ്രാന്‍സിലെ ലാ റോഷേലില്‍നിന്നുള്ള ബ്ലോഗ് എഴുത്തുകാരനും ഫോട്ടോ ജേണലിസ്റ്റുമായ ജഫ്രി റോയി. ജൈവകൃഷിമുറകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി വയനാട്ടിലെത്തിയ ജഫ്രി കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് വ്യവസായവല്‍കൃത കൃഷിയുടെ വിപത്തുകളെക്കുറിച്ച് വാചാലനായത്.
കുത്തക സ്ഥാപനങ്ങളും അവരുമായി ചങ്ങാത്തത്തിലുള്ള രാഷ്ട്രീയ സംവിധാനങ്ങളുമാണ് ലോകവ്യാപകമായി വ്യവസായവല്‍കൃത കൃഷി പ്രോത്സാഹിപ്പിക്കുന്നത്. ഉല്‍പാദനക്ഷമത, ലാഭം എന്നീ പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ് കാര്‍ഷിക രംഗത്തെ ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ കര്‍ഷകരെ കെണിയിലാക്കുന്നത്. രാസവളങ്ങളും രാസ കീടനാശിനികളും പുനരുല്‍പാദന ശേഷിയില്ലാത്ത വിത്തുകളും ഉപയോഗിച്ചുള്ള കൃഷിയിലൂടെ താല്‍കാലിക നേട്ടങ്ങള്‍ കൈവരിക്കുന്ന കര്‍ഷകര്‍ക്ക് പരമ്പരാഗത കൃഷിരീതികളും വിത്തിനങ്ങളും കൈമോശം വരികയാണ്. കൃഷിയിറക്കണമെങ്കില്‍ കുത്തകകള്‍ ഉല്‍പാദിപ്പിക്കുന്ന വിത്തുകള്‍ അവര്‍ നിശ്ചയിക്കുന്ന വിലക്ക് കര്‍ഷകര്‍ വാങ്ങേണ്ട സാഹചര്യമാണ് ആഗോളതലത്തില്‍ സംജാതമാകുന്നത്.
പരമ്പരാഗത കൃഷിരീതികളുടെ നാശം ലോകത്തിന്റെ ഭക്ഷ്യസുരക്ഷക്കാണ് ഭീഷണി ഉയര്‍ത്തുന്നത്. ആര്, എന്ത് ആഹരിക്കണമെന്ന് ബഹുരാഷ്ട്ര കുത്തകകള്‍ തീരുമാനിക്കുന്ന ദുരവസ്ഥ ഒഴിവാക്കുന്നതിനു കൃഷിക്കാരും ഭരണാധികാരികളും ശാസ്ത്രകാരന്മാരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ജൈവ വൈവിധ്യത്തിന്റ സംരക്ഷണവും പരിപോഷണവും മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന് അനിവാര്യമാണ്. ഇത് തരിച്ചറിഞ്ഞ് ജൈവകൃഷിക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം ഉപഭോഗക്രമം ചിട്ടപ്പെടുത്താനും ആളുകള്‍ തയാറാകണം. ഓരോ ഉല്‍പന്നം വാങ്ങുമ്പോഴും ഉല്‍പാദകന്‍ ആരെന്നും ലാഭം എവിടേക്കാണ് പോകുന്നതെന്നും ഓരോ ഉപഭോക്താവും മനസിലാക്കണം. ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പന്നങ്ങളെ സൂക്ഷ്മതയോടെ സമീപിക്കണം. ഇത് കുത്തകകളോടും അവരുടെ കൂട്ടാളികളോടുമുള്ള പോരാട്ടത്തിന്റെ ഭാഗവുമാണ്. പ്രകൃതിയുടെയും ജൈവജാലങ്ങളുടെയും സംരക്ഷണത്തില്‍ കര്‍ഷകര്‍ക്കൊപ്പം ലോകനന്മ കാംക്ഷിക്കുന്ന ഉപഭോകതൃസമൂഹവും കൈകോര്‍ക്കണം. ഇല്ലെങ്കില്‍ കാര്‍ഷിക പൈതൃകം ശവക്കുഴിയിലാകുമെന്നും ജഫ്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  16 days ago