പനമരത്തെ ബീവറേജ് ഔട്ട്‌ലെറ്റ്: പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നാട്ടുകാരുടെ കുത്തിയിരിപ്പു സമരം
പനമരം: പനമരത്തെ ബിവറേജ് നീരട്ടാടി ഹോപ് കോ പരിസരത്തെ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പനമരം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഇന്നലെ രാവിലെ 10.30ഓടെ പൊതുജനങ്ങളും സ്ത്രീകളും പഞ്ചായത്ത് ഓഫിസിനു മുന്നിലേക്ക് പ്രകടനമായെത്തിയാണ് സമരം ആരംഭിച്ചത്. സ്ത്രീകള്‍ ഒരു ഭാഗത്തെ കാവാടത്തിലും പരുഷന്‍മാര്‍ മറ്റാരു കവാടത്തിലുമാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ഇതിനിടെ പ്രതിഷേധക്കാര്‍ ഭരണ സമിതി നടക്കുന്ന ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പൊലിസ് ഇടപെട്ട് സമരക്കാരെ ശാന്തമാക്കി. പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റിന് എതിരെയായിരുന്നു സമരക്കാരുടെ രോഷം.
ജനവാസ കേന്ദ്രത്തില്‍ ബിവറേജ് അനുവദിക്കുകയില്ലെന്ന് വൈസ് പ്രസിഡന്റ് പ്രദേശവാസികള്‍ക്ക് ഉറപ്പ് കൊടുത്തെങ്കിലും പ്രദേശത്തുകാരെ വഞ്ചിക്കുന്ന സമീപനം സ്വീകരിച്ചത് ജനപ്രതിനിധിക്ക് യോജിച്ചതെല്ലന്നും നെറികേട് കാണിച്ച വൈസ് പ്രസിഡന്റ് രാജി വെക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ നടന്ന ബോര്‍ഡ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. രണ്ട് മണിയോടെ പ്രസിഡന്റിന്റെ ചേമ്പറില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, പനമരം എസ്.ഐ വിനോദ് വലയാറ്റൂര്‍, സമരസമിതി നേതാക്കളായ പി.ജെ ബേബി, കെ അസീസ്, ജോസഫ് മാസ്റ്റര്‍, ജാബിര്‍, ഇ കുഞ്ഞമ്മദ,് കോളിയില്‍ ഹസ്സന്‍ തുടങ്ങിയവരും പഞ്ചായത്ത് ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയില്‍ വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി കെട്ടിട ഉടമ സമര്‍പ്പിച്ച ഹരജി പുനപരിശോധിക്കും, ബിവറേജ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ ഗ്രാമസഭ വിളിച്ച് ചേര്‍ക്കും, കൂടാതെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം എട്ടിന് പ്രത്യേക ഭരണ സമിതി വിളിച്ച് ചേര്‍ക്കുമെന്നും തീരുമാനമായതായി ഭരണ സമിതി അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസും പറഞ്ഞു. ഇതിനെ തുടര്‍ന്ന് താല്‍ക്കാലികമായി സമരം മാറ്റിവെച്ചതായി ബന്ധപ്പെട്ടവര്‍ അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."