HOME
DETAILS
MAL
ബഹ്റൈനില്‍ പെരുന്നാള്‍ അവധി അഞ്ചു ദിവസം ലഭിക്കും
backup
June 14 2018 | 09:06 AM
മനാമ: ബഹ്റൈനില്‍ ഈ വര്‍ഷത്തെ പെരുന്നാള്‍ അവധി അഞ്ചു ദിവസം ലഭിക്കും. അവധി സംബന്ധിച്ച് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയാണ് ഉത്തരവു പുറപ്പെടുവിച്ചത്.
പൊതു മേഖലകളില്‍ ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധിയാണുള്ളത്. ഇതില്‍ വാരാന്ത അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ ഉള്‍പ്പെട്ടതിനാല്‍ രണ്ടുദിവസത്തെ അധിക അവധി കൂടി നല്‍കുകയായിരുന്നു. ഇതോടെയാണ് ബഹ്റൈനില്‍ അഞ്ചു ദിവസത്തെ അവധി ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."