ആദിവാസി ഭവന നിര്‍മാണം: നിബന്ധന തെറ്റിച്ചവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍
കല്‍പ്പറ്റ: ജില്ലയില്‍ ട്രൈബല്‍ സൊസൈറ്റികളെ ഉപയോഗിച്ച് ആദിവാസി വീടുകള്‍ നിര്‍മിക്കുന്നതിനുള്ള ഊരുകൂട്ടത്തിന്റെ തീരുമാനത്തിനും നിബന്ധനകള്ക്കുമെതിരായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി അറിയിച്ചു.
ഗോത്രവീടു നിര്‍മാണം ട്രൈബല്‍ സൊസൈറ്റികള്‍ക്കു കൊടുക്കാതെ കരാറുകാരെ ഏല്‍പ്പിച്ചതായി ആരോപിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ട്രൈബല്‍ സൊസൈറ്റികള്‍, ഭവന നിര്‍മാണവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി സി.കെ ശശീന്ദ്രന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് മാര്‍ച്ച് 30ന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ആദിവാസി വീടുകളുടെ നിര്‍മാണം ട്രൈബല്‍ സൊസൈറ്റികളെത്തന്നെ ഏല്‍പ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. വരള്‍ച്ച രൂക്ഷമായ കാലാവസ്ഥയായതിനാല്‍ നിലവിലുള്ള വീടുകള്‍ പൊളിക്കരുതെന്നും ജലലഭ്യത ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഭവന നിര്‍മാണം തുടങ്ങാവൂ എന്നും നിര്‍ദ്ദേശിച്ചു. സബ് കലക്ടര്‍ പ്രശാന്ത് കുമാര്‍, ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് മാനേജര്‍ വിജയകുമാര്‍, ഐ.റ്റി.ഡി.പി ഓഫിസര്‍ പി വാണിദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."