ലക്ഷ്യമിട്ടതിലും കൂടുതല്‍ നികുതി പിരിച്ചെടുക്കാനായെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിലും അധികം നികുതി പിരിച്ചെടുക്കനായതായി കേന്ദ്ര സര്‍ക്കാര്‍. 17.10 ലക്ഷം കോടിയോളം രൂപയാണ് 2016-17 സാമ്പത്തിക വര്‍ഷം നികുതിയായി സര്‍ക്കാര്‍ പിരിച്ചെടുത്തതെന്ന് ധനകാര്യ വകുപ്പ് പറഞ്ഞു.
ഫെബ്രുവരി ഒന്നിലെ പുതിയ കണക്കുപ്രകാരം 16.97 ലക്ഷം കോടി രൂപയുടെ നികുതി വരുമാനം നേടാനാകുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ യഥാര്‍ഥ നികുതി പിരിച്ചെടുത്തത് ഇതിലും കൂടുതലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 18 ശതമാനം നികുതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചെടുത്തത്.
കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കൂടിയ നികുതി പിരിവാണിതെന്ന് റവന്യൂ സെക്രട്ടറി ഹശ്മുഖ് ആദിയ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പ്രത്യക്ഷ നികുതി 14.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ പരോക്ഷ നികുതിയില്‍ 22 ശതമാനമായിരുന്നു വളര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."