HOME
DETAILS

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസ് സര്‍വിസ്: ചാര്‍ജ് തീര്‍ന്നു; കന്നിയാത്രയില്‍ രണ്ടു ബസുകള്‍ വഴിയില്‍ കുടുങ്ങി

  
backup
February 26 2019 | 03:02 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%87%e0%b4%b2%e0%b4%95%e0%b5%8d-2

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കെ.എസ്.ആര്‍.ടി.സി രംഗത്തിറക്കിയ ഇലക്ട്രിക് ബസ് സര്‍വിസിന്റെ കന്നിയാത്രയില്‍ രണ്ടു ബസുകള്‍ പാതിവഴിയില്‍ കുടുങ്ങി. തിരുവനന്തപുരം - എറണാകുളം എ.സി ഇലക്ട്രിക് ബസ് ചേര്‍ത്തല എക്‌സ്‌റേ ജങ്ഷനു സമീപവും തൊട്ടുപിന്നാലെ ഇതേ റൂട്ടിലുള്ള മറ്റൊരു ബസ് വൈറ്റില ജങ്ഷനിലുമാണ് ചാര്‍ജ്് തീര്‍ന്നത്.
ഇലക്ട്രിക് ബസിന്റെ കന്നിയാത്രയുടെ ഭാഗമാകാന്‍ നിരവധി പേര്‍ തിരുവനന്തപുരത്ത്‌നിന്ന് ടിക്കറ്റ് എടുത്തിരുന്നു. ചാര്‍ജ് തീര്‍ന്നതിനാല്‍ ഇവര്‍ക്ക് പിന്നീട് മറ്റു ബസുകളില്‍ യാത്രാ സൗകര്യമൊരുക്കി. അതേസമയം തിരുവനന്തപുരത്ത്‌നിന്ന് പുറപ്പെട്ട മറ്റു മൂന്നു ബസുകള്‍ മുടക്കം കൂടാതെ ഓടിയെത്തിയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഇലക്ട്രിക് ബസ് ദീര്‍ഘദൂര സര്‍വിസ് തുടങ്ങുന്നതെന്ന് നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു. ഇലക്ട്രിക് ബസുകളുടെ കന്നി യാത്രയിലെ പ്രകടനം ഇത് ശരിവെക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ ചാര്‍ജിങ് സെന്ററുകളില്‍ എത്തിയില്ലെങ്കില്‍ ബാറ്ററി ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കുടുങ്ങുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നു. പാപ്പനംകോട്, ഹരിപ്പാട്, എറണാകുളം, ആലുവ എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സെന്ററുകളുള്ളത്. നിലവില്‍ ബസ് കുടുങ്ങിയ പ്രദേശങ്ങളില്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനമില്ല. ഇനി ചാര്‍ജ് ചെയ്യണമെങ്കില്‍ ബസിന്റെ കമ്പനി പ്രതിനിധികള്‍ നേരിട്ടെത്തണം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നായിരുന്നു കെ.എസ്.ആര്‍.ടി.സിക്കായി ബസ് വാടകയ്ക്ക് നല്‍കിയ കമ്പനി പറഞ്ഞത്.  എന്നാല്‍ രണ്ടു ബസുകളും 200കിലോമീറ്റര്‍ ആകുന്നതിനു മുന്‍പ് തന്നെ ചാര്‍ജ് തീര്‍ന്നു. യാത്രക്കാരെ ഇറക്കുന്നതിന് ഇടക്കിടെ നിര്‍ത്തേണ്ടി വന്നതും ഗതാഗതക്കുരുക്കുമാണ് ചാര്‍ജ് പെട്ടെന്ന് തീരാന്‍ കാരണമായതെന്ന് കരുതുന്നു.  തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസുകളാണ് സര്‍വിസ് തുടങ്ങിയത്. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് സര്‍വിസ് ക്രമീകരിച്ചിരിക്കുന്നത്.  തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് 375 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസും ഡ്രൈവറെയും കരാറെടുത്ത സ്വകാര്യ കമ്പനിയാണ് നല്‍കുന്നത്. വൈദ്യുതിയും കണ്ടക്ടറെയും കെ.എസ്.ആര്‍.ടി.സിയും നല്‍കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago