സഖിയുല്ല ഖാന് കമ്മിറ്റി സന്ദര്‍ശനം നടത്തുന്നു
കൊച്ചി: കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം രൂപീകരിച്ച സഖിയുല്ല ഖാന് കമ്മിറ്റി കേരളത്തിലെ വഖ്ഫ് മുതവല്ലിമാരുമായി കൂടിക്കാഴ്ച നടത്തുന്നു.
2014ലെ വഖ്ഫ് പ്രോപ്പര്‍ട്ടീസ് ലീസ് റൂള്‍സ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുതവല്ലിമാര്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും പ്രസ്തുത നിയമം നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും പഠിക്കുന്നതിനും അഭിപ്രായങ്ങള്‍ ആരായുന്നതിനും നിലവിലെ ലീസ് റൂള്‍സ് പുനഃപരിശോധിക്കുന്നതിനുമായി രൂപീകരിച്ചതാണ് കമ്മിറ്റി. ഇക്കാര്യത്തിലുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും നേരിട്ട് കേള്‍ക്കുന്നതിന് 19ന് ഉച്ചക്ക് 2.30മുതല്‍ 4.30 വരെ കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിന്റെ എറണാകുളം കലൂരിലുള്ള ഹെഡ് ഓഫിസിലാണ് സന്ദര്‍ശനം നടത്തുന്നത്. പരിപാടിയില്‍ കെട്ടിട വാടകയിനത്തില്‍ വരുമാനമുള്ള എല്ലാ വഖഫ് മുതവല്ലിമാരും ഹാജരായി അഭിപ്രായങ്ങള്‍ ആക്ഷേപങ്ങളും അറിയിക്കണമെന്ന് വഖ്ഫ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."