HOME
DETAILS

ജനതാദള്‍ നേതാവ് പി. കോരന്‍ മാസ്റ്റര്‍ അന്തരിച്ചു

  
backup
June 15 2018 | 03:06 AM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b0%e0%b4%a8%e0%b5%8d


തൃക്കരിപ്പൂര്‍: ജനതാദള്‍ (എല്‍.ജെ.ഡി) പാര്‍ലമെന്റ് ബോര്‍ഡ് സംസ്ഥാന ചെയര്‍മാനും റിട്ട. അധ്യാപകനുമായ തങ്കയത്തെ പി കോരന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. തൃക്കരിപ്പൂര്‍ കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച കോരന്‍ മാസ്റ്റര്‍ ജനതാദളിന്റെ ജില്ലാ പ്രസിഡന്റ്, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍, സംസ്ഥാന സീനിയര്‍ വൈസ്പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
അരനൂറ്റാണ്ടു കാലം വടക്കന്‍ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്നു. എം.വി വീരേന്ദ്രകുമാര്‍, അരങ്ങില്‍ ശ്രീധരന്‍, പി.വിശ്വംഭരന്‍, കെ ചന്ദ്രശേഖരന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിച്ചിട്ടില്ലാത്ത ഇദ്ദേഹത്തെ അടിയന്തരാവസ്ഥ കാലത്ത് സിനിമാ തിയറ്ററില്‍ പുകവലിച്ചെന്ന് ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
ഗ്രന്ഥശാലാ സംഘത്തിന്റെ മുന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം, കെ.എസ്.ആര്‍.ടി.സി ഉപദേശക സമിതി അംഗം, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.ടി.യു സംസ്ഥാന, ജില്ലാപ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.കുന്നച്ചേരി എ.എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാന അധ്യാപിക പി കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കള്‍: പി രാജേഷ് (അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍), ഷീന (വി.ഇ.ഒ തൃക്കരിപ്പൂര്‍), പരേതയായ ശ്രീജ. മരുമക്കള്‍: ദീപ (അധ്യാപിക, ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചെറുവത്തൂര്‍), രമേശ് കുമാര്‍ (റിട്ട. എയര്‍ഫോഴ്‌സ്), പരേതനായ സുധീര്‍ കുമാര്‍. സഹോദരങ്ങള്‍: ചെമ്മരത്തി, പരേതരായ കുഞ്ഞമ്പു, ചിരി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago
No Image

കാര്‍ബണ്‍ മുക്ത രാജ്യം; 20,000 കോടി ദിര്‍ഹം സുസ്ഥിര ഊര്‍ജ പദ്ധതികളില്‍ നിക്ഷേപിക്കാന്‍ യുഎഇ

uae
  •  a month ago
No Image

'വിശ്വസിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദി'- നിവിന്‍ പോളി

Kerala
  •  a month ago
No Image

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

uae
  •  a month ago
No Image

ഒരു റിയാലിന്റെ നാണയം പുറത്തിറക്കി ഒമാന്‍ 

oman
  •  a month ago
No Image

നീല പെട്ടിയെടുത്തത് എന്റെ വണ്ടിയില്‍ നിന്ന്; പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിക്കട്ടേയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

'സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം': വീണാ ജോര്‍ജ്

Kerala
  •  a month ago