'പാക് അധീന കശ്മീരെന്നാല്‍ നമ്മുടെ ഇടം'- വ്യോമസേനയെ അഭിനന്ദിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി: പുല്‍വാമയില്‍ സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിന് അതിര്‍ത്തിയില്‍ തിരിച്ചടിച്ച ഇന്ത്യന്‍ വ്യോമസേനയെ അഭിനനന്ദിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി.
പാക് അധീന കാശ്മീര്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ നമ്മുടെ ഇടങ്ങള്‍ തന്നെയാണ്. നമുക്ക് നമ്മുടെ പ്രദേശത്ത് ബോംബ് വര്‍ഷിക്കാം. അതില്‍ തെറ്റൊന്നുമില്ല- സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇനി അത് അവരുടെ പ്രദേശമാണെന്ന് അവര്‍ വാദിച്ചാലും സ്വയം പ്രതിരോധമെന്ന നിലയില്‍ നമുക്ക് അവരെ ആക്രമിക്കാനുള്ള അവകാശമുണ്ട്. അവര്‍ നമ്മളെ ആക്രമിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഇന്ത്യയെ ആയിരം വെട്ടുവെട്ടി മുറിപ്പെടുത്തണമെന്ന് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ 1000 ബോംബുകള്‍ അവര്‍ക്ക് നേരെ വര്‍ഷിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയായ കാര്യം തന്നെയാണ് സുബ്ര്ഹമണ്യന്‍ സ്വാമി ട്വീറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.
ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് ഇന്ത്യന്‍ വ്യോമസേന പാക് അധിനിവേശ കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്.
മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്നെന്ന് ആരോപിച്ച് പാക്കിസ്താന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ജയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകളും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."