HOME
DETAILS
MAL
ദുരിതബാധിതരെ സഹായിക്കല്‍ മുഖ്യപരിഗണന: മന്ത്രി
backup
June 15 2018 | 03:06 AM
ഇരിട്ടി (കണ്ണൂര്‍): ദുരിതബാധിതരെ സഹായിക്കുന്നതിനാണു മുഖ്യ പരിഗണനയെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. ആളുകളെ മാറ്റിപാര്പ്പിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നു കിളിയന്തറ സ്കൂളില്‍ മാറ്റിപാര്‍പ്പിച്ചവരെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മന്ത്രി. മഴ രണ്ടുദിവസം കൂടി തുടരുന്നതിനാല്‍ ഉരുള്‍പൊട്ടലുണ്ടായാല്‍ പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഷ്ടക്കണക്ക് ലഭിച്ചശേഷം സഹായം ആവശ്യമാണെങ്കില്‍ കേന്ദ്രത്തെ സമീപിക്കും. സന്നദ്ധ സംഘടനകളും നാട്ടുകാരും ദ്രുതഗതിയില്‍ നടത്തിയ ഇടപെടലുകള്‍ ആശ്വാസകരമാണെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."