HOME
DETAILS

വികസനങ്ങള്‍ക്കിടയിലും അപവാദമായി കഴക്കൂട്ടത്തെ ശുചിമുറി

  
backup
February 26 2019 | 05:02 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%85

അന്‍സാര്‍ തുരുത്ത്


കഴക്കൂട്ടം: വികസനം പൊടിപൊടിക്കുമ്പോഴും ഒരു പൊതു ശുചിമുറി കഴക്കൂട്ടത്തിന് തലവേദന സൃഷ്ടിക്കുന്നു. അടുത്തിടെ സ്ത്രീകള്‍ക്കായി നഗരസഭ കഴക്കൂട്ടം മാര്‍ക്കറ്റ് ജങ്ഷനില്‍ നിര്‍മിച്ച ദേശിയ നിലവാരത്തിലുള്ള ബസ് കാത്തിരിപ്പ് കേന്ത്രത്തിലെ ശുചി മുറി ഏറെ പരിമിതമായ അവസ്ഥയാണ് .രാവും പകലും യാത്ര ചെയ്യ്ത് കഴക്കൂട്ടം ദേശിയ പാതയില്‍ വന്നിറങ്ങുന്ന സ്ത്രീകള്‍ക്ക് ഈ ശുചി മുറി കണ്ണില്‍ പെടാറേയില്ല. ഇതര ജില്ലക്കാരടക്കം പ്രതിദിനം പതിനായിരക്കണക്കിന് ആളുകള്‍ വന്നു പോകുന്ന ഐടി നഗരത്തില്‍ പൊതു ശുചിമുറിയ്ക്കു വേണ്ടി ജനം ഇപ്പോഴും കാത്തിരിപ്പിലാണ്.
ജോലി കഴിഞ്ഞു മടങ്ങവേ ഒന്നു മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വീട് എത്തും വരെ അടക്കിപ്പിടിക്കേണ്ട ഗതികേടാണു ഏവര്‍ക്കും. ജോലി സ്ഥലം മുതല്‍ വീട് എത്തുംവരെ ഏറ്റവും വലിയ ശങ്കയായി ഈ പ്രശ്‌നം നിലനില്‍ക്കുന്ന അവസ്ഥയാണ് ഇപ്പോഴും.കവലയിലെ ചില ഹോട്ടലുകളില്‍ ശുചി മുറികള്‍ ഉണ്ടെങ്കില്ലും വൃത്തിക്കുറവു വലിയ പ്രശ്‌നമാണ്. ഹോട്ടല്‍ ജീവനക്കാരുടെ തുറിച്ചു നോട്ടം കൂടി ആകുമ്പോള്‍ പലരും ശങ്കയകറ്റാന്‍ നില്‍ക്കാതെ മടങ്ങും പുരുഷന്‍മാരാകട്ടെ സഹിക്കെട്ടാല്‍ ഇടവഴികളില്‍ കാര്യം സാധിച്ചു കടക്കാറാണു പതിവ്. പ്രദേശത്തെ എല്ലായിടത്തും സര്‍വത്ര വികസനമാണെന്ന മേനിപറച്ചില്‍ തുടരുമ്പോഴാണു മൂത്രപുരയില്ലാതെ ജനം നട്ടംതിരിയുന്നത്. കോര്‍പറേഷന്‍ നല്‍കുന്ന വിവരമനുസരിച്ചു ജനസാന്ദ്രതയില്‍ ഇന്നു കഴക്കൂട്ടമാണു ഏറെ മുന്നില്‍.ജില്ലയില്‍ പൊതു ശുചിമുറിയില്ലാത്ത ഏക നഗരവും ഇതു തന്നെ .
പ്രതിദിനം ശരാരി അരലക്ഷത്തിലധികം പേരാണു ജോലിയും മറ്റു ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഈ നഗരത്തില്‍ എത്തുന്നത് ടെക്‌നോപാര്‍ക് ഇന്‍ഫോസിസ് ക്യാംപസ് വിഎസ്എസ്‌സിന്മ കിന്‍ഫ്ര അപാരല്‍പാര്‍ക് എഫ്‌സിഐ ഗോഡൗണ്‍ ബിപിസിഎല്‍ എല്‍പിജി ബോട്ടിലിങ് പ്ലാന്റ് കഴക്കൂട്ടം ഗവ.എച്ച് എസ്എസ്, വനിതാ ഐടിഐ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ് രാജ്യാന്തര സ്റ്റേഡിയം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ പോസ്റ്റ് ഓഫിസ് രജിസ്റ്റര്‍ ഓഫിസ്ന്മവില്ലേജ് ഓഫിസ് ന്മകോര്‍പറേഷന്‍ സോണല്‍ ഓഫിസ് എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് എത്തുന്ന ഭൂരിഭാഗം പേരും കഴക്കൂട്ടം ജങ്ഷനിലാണു വന്നു ചേരുന്നത്. രാവിലെ 8 മുതല്‍ രാത്രി 9 വരെ ജനിബിഡമാണു ഈ നഗരം.
ഓരോ മണിക്കൂറിലും എത്തിചേരുന്ന ആളുകളെ ഉള്‍കൊള്ളാനാകാതെ വീര്‍പ്പുമുട്ടുകയാണ് ഇവിടുത്തെ പ്രധാന ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. അടുത്തിടെ കോര്‍പ്പറേഷന്‍ സ്‌ക്രാപിച്ച അത്യാധുനിക സംവിധാനത്തിലുള്ള കാത്തിരിപ്പ് കേന്ത്രത്തില്‍ വിരലിലെണ്ണാവുന്ന യാത്രക്കാര്‍ക്ക് മാത്രമെ ഒന്നിരിക്കാന്‍ കഴിയൂ. ഇതിന്റെ നൂറ് കണക്കിന് ഇരട്ടിയാത്രക്കാരാണ് പുറത്ത് നില്‍ക്കുന്നത്. ടെക്‌നോപാര്‍ക് സ്ഥാപിതമായതുമുതല്‍ കഴക്കൂട്ടത്തു പൊതുശുചിമുറി എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ടെക്‌നോപാര്‍ക്കിനു ഇപ്പോള്‍ 29 വയസായി എന്നിട്ടും ഒരു പൊതു ശുചിമുറിയെന്ന ആവശ്യം ആവശ്യമായി തന്നെ തുടരുന്നു. വര്‍ഷങ്ങള്‍ മുന്‍പു കഴക്കൂട്ടം ഗ്രാമപഞ്ചായത്തിന്റെ കീഴിലായിരുന്നപ്പോള്‍ അന്നത്തെ ഭരണസമിതി ചില ശ്രമങ്ങളൊക്കെ നടത്തിയതായിരുന്നു തുടക്കം.
എന്നാല്‍ പൊതു സ്ഥലം ലഭിക്കാതെ വന്നതോടെ ആ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നീട് പ്രദേശം കോര്‍പറേഷനോടു കൂട്ടിചേര്‍ത്തിട്ടും ഇതിനു ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വന്നിട്ടുള്ളത്. ദേശീയപാത ബസ് സ്റ്റോപിനു തൊട്ടരികെ വില്ലേജ് ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു അന്‍പതോളം സെന്റ് വസ്തു ഉപയോഗ ശൂന്യമായി നിലനില്‍ക്കുന്നുണ്ട്.ഇവിടെ ശുചിമുറി കൊണ്ടുവരാന്‍ ചില ആലോചനകള്‍ നടന്നുവെങ്കില്ലും റവന്യൂ അധികൃതര്‍ വിസമ്മതിച്ചതോടെ അതും വേണ്ടെന്നു വച്ചു .
ഇനിയുള്ളതു ട്രിഡയുടെ കോംപ്ലക്‌സിനായി തിരഞ്ഞെടുത്ത ടെക്‌നോപാര്‍ക്കിന്റെ സ്ഥലമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പു ഇവിടെ ബസ് ടെര്‍മിനലിനൊപ്പം ശുചിമുറി അടക്കമുള്ള സൗകര്യങ്ങളും ഒരുക്കാനായിരുന്നു ട്രിഡയുടെ പദ്ധതി.പിന്നീട് പുതിയ ഭരണസമിതി വന്നപ്പോള്‍ പദ്ധതിയിന്മേല്‍ കാര്യമായ ഇടപെടല്‍ ഉണ്ടായില്ല.
കഴിഞ്ഞ കോര്‍പറേഷന്‍,നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പം 'പൊതുശുചിമുറി'യും ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ജങ്ഷന്‍ കേന്ദ്രീകരിച്ചു പൊതുശുചിമുറി കൊണ്ടുവരുമെന്നായിരുന്നു ഇടതുമുന്നണിയുടെ ആവര്‍ത്തിച്ചുള്ള വാഗ്ദാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago