പശുക്കടത്താരോപിച്ച് രാജസ്ഥാനില്‍ ആരേയും തല്ലിക്കൊന്നിട്ടില്ലെന്ന് നഖ്‌വി
ന്യൂഡല്‍ഹി: രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പശുക്കടത്താരോപിച്ച് 55കാരനായ പെഹ്‌ലുഖാനെ ഗോരക്ഷാ പ്രവര്‍ത്തകര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം അലയടിക്കുന്നതിനിടെ അങ്ങിനെയൊരു സംഭവം ഉണ്ടായിട്ടേയില്ലെന്ന വാദവുമായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി.
രാജ്യസഭയില്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി. കോണ്‍ഗ്രസ് നേതാവ് മധുസൂദന്‍ മിസ്ത്രിയുടെ പ്രമേയത്തില്‍ ചര്‍ച്ച നടക്കുമ്പോഴാണ് നഖ്‌വിയുടെ പ്രസ്താവന.
പ്രതിപക്ഷം പറയുന്നതു പോലെ ഒന്നും രാജസ്ഥാനില്‍ സംഭവിച്ചിട്ടില്ല.
തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുടെ നടപടിയെ സംസ്ഥാന സര്‍ക്കാര്‍ അപലപിച്ചിരുന്നുവെന്നുമാണ് മന്ത്രി പറഞ്ഞത്.
വളരെ വൈകാരികമായ സംഭവമാണിത്. അക്രമത്തെ ന്യായീകരിക്കുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. ഇത്തരം വൈകാരികമായ സംഭവങ്ങള്‍ കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നമാണ് നഖ്‌വി പറഞ്ഞു.
അതിനിടെ പെഹ് ലുഖാന്‍ ക്ഷീര കര്‍ഷകനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. എരുമക്ക് പകരം കൂടുതല്‍ പാല്‍ തരുന്ന പശുവിനെ വാങ്ങാന്‍ പോയിരുന്നു പിതാവെന്ന് അദ്ദേഹത്തിന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു.
പശുക്കളെ കടത്തിയെന്നാരോപിച്ച് ശനിയാഴ്ചയാണ് പെഹ്‌ലുഖാനെ ഗോ സംരക്ഷകര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചു. പെഹ്‌ലു ഖാന്‍ ഉള്‍പ്പെടെ നാലു പേരാണ് ഗോ രക്ഷകരുടെ മര്‍ദനത്തിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."