സി.പി.എം പ്രത്യയശാസ്ത്രം ദുര്‍ബലമായി: യൂത്ത് ലീഗ്
മാള: എതിരഭിപ്രായമുള്ളവരെയും വിയോജിക്കുന്നവരെയും സി.പി.എം കൊന്നു തള്ളുന്നത് മറ്റൊരു പ്രത്യയശാസ്ത്രത്തെയും നേരിടാന്‍ കഴിവില്ലാത്ത വിധം സ്വന്തം പ്രത്യയശാസ്ത്രം ദുര്‍ബലപ്പെട്ടതുകൊണ്ടാന്നെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍. മറ്റൊരു ആശയത്തെയും ചിന്തയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ജനാധിപത്യ രീതിയില്‍ എങ്ങനെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകായെന്ന് സി.പി.എം നേതൃത്വം വിശദീകരിക്കണം. ആയുധമെടുത്ത് ആക്രമണത്തിനിറങ്ങുന്ന സി.പി.എം ശൈലി കേരളത്തിലെ സമാധാനാന്തരീക്ഷത്തിനും ജനാധിപത്യത്തിനും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും സനൗഫല്‍ പറഞ്ഞു.
സി.പി.എം പാര്‍ട്ടി കോടതികള്‍ക്കെതിരേ മുസ്‌ലിം യൂത്ത് ലീഗ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി മാള ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് അന്‍വര്‍ മാമ്പ്ര അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷഫീക് പാറയില്‍, അന്‍സാര്‍ കൊടുങ്ങല്ലൂര്‍, എ.എം ഷാജഹാന്‍, പി.ഐ നിസാര്‍, ഹാഷിം മാള, അലി മാമ്പ്ര, കെ.എ സദഖത്തുല്ല, ഹാഷിര്‍ മാള, അജ്മല്‍ മാരേക്കാട്, സാലിഹ് മാരേക്കാട്, നിസാര്‍ അന്നമനട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."