HOME
DETAILS

ഗുരുവായൂര്‍ ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

  
backup
February 26 2019 | 05:02 AM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവം ഒന്‍പതാം ദിവസമായ ഇന്നലെ ഭഗവാന്‍ ക്ഷേത്രമതിലകം വിട്ട് ഭക്തജനപഥത്തിലേക്ക് എഴുന്നള്ളി. നാലമ്പലത്തിന് പുറത്ത് കൊടിമരച്ചുവട്ടിലെ ദീപാരാധന ദര്‍ശനത്തിനു ശേഷമാണ് ഭഗവാന്‍ ഗ്രാമപ്രദക്ഷിണത്തിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്കെഴുന്നെള്ളിയത്. വര്‍ഷത്തില്‍ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ മാത്രമാണ് നാലമ്പലത്തിന് പുറത്ത് ദീപാരാധന നടക്കുന്നത്. കീഴ്ശാന്തി നാകേരി ഹരി നമ്പൂതിരിയാണ് ദീപാരാധന നിര്‍വഹിച്ചത്.
തുടര്‍ന്ന് ഗ്രാമപ്രദക്ഷിണത്തിനായി സ്വര്‍ണക്കോലം പുറത്തേക്ക് കൊണ്ടു വന്നു. ഊഴം കാത്ത് നിന്നിരുന്ന കൊമ്പന്‍ വലിയകേശവന്‍ ശിരസ് നമിച്ച് സ്വര്‍ണ മേറ്റിയതോടു കൂടി ഗ്രാമപ്രദക്ഷിണത്തിന് തുടക്കമായി.
ശ്രീധരന്‍, ദാമോദര്‍ദാസ്, നന്ദന്‍, വിഷ്ണു എന്നീ കൊമ്പന്‍മാര്‍ സ്വര്‍ണക്കോലമേറ്റിയ വലിയ കേശവന് ഇടവുംവലവുമായി അണിനിരന്നു. ദേവസ്വം കൃഷ്ണനാട്ടം കളരിയിലെ കലാകാരന്‍മാര്‍ ആയോധന വേഷം ധരിച്ച് വാളും പരിചയുമായി ചുവടുവച്ച് ഗുരുവായൂരപ്പനെ രാജകീയ പ്രൗഡിയില്‍ വരവേറ്റു.
കൊടികള്‍, തഴകള്‍, സൂര്യമറ, ഭജനസംഘം എന്നിവയും ഒപ്പം അണിനിരന്നു. മുന്നില്‍ ഓതിക്കന്‍ ഗ്രമബലിയര്‍പ്പിച്ച് നടന്നു. വെള്ളിവിളക്കുകളുമായി കഴകക്കാര്‍ വഴിയൊരുക്കി. പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ പ്രാമാണിത്വത്തില്‍ പാണ്ടിമേളം അകമ്പടിയായി.
വഴിനീളെ അലങ്കാരങ്ങള്‍ ഒരുക്കിയും, നിറപറയും നിലവിളക്കും വച്ചും ഭക്തജനങ്ങള്‍ ഭഗവാനെ വരവേറ്റു. ഇന്നേരം ക്ഷേത്ര പരിസരം ഭക്തജന സഹസ്രങ്ങളുടെ നാരാണ നാമജപ ധ്വനികളാല്‍ മുഖരതിമായി. എഴുന്നള്ളിപ്പ് കുളപ്രദക്ഷിണം പൂര്‍ത്തിയാക്കി ക്ഷേത്രത്തിനകത്ത് വടക്കെ നടപുരയിലെത്തിയതോടു കൂടിയാണ് ഗ്രാമ്ര്രദക്ഷിണ ചടങ്ങുകള്‍ സമാപിച്ചത്.
തുടര്‍ന്ന് പള്ളിവേട്ടക്കായി ഭഗവാന്റെ തങ്കതിടമ്പെഴുന്നള്ളിച്ച് കിഴക്കേ ഗോപുരത്തിലേക്ക് കൊണ്ടുവന്നു. പാരമ്പര്യ അവകാശിയായ പുതിയേടത്ത് പിഷാരോടി പന്നിമാനുഷങ്ങളുണ്ടോ എന്ന് ചോദിച്ചതോടെയാണ് പള്ളിവേട്ട തുടങ്ങി. പള്ളിവേട്ടയില്‍ പക്ഷിമൃഗാദികളുടെ വേഷം കെട്ടിയ ഭക്തര്‍ മുന്നിലും ഭഗവാന്‍ പിടിയാനപ്പുറത്ത് പിന്നിലുമായി 11 തവണ ഓട്ടപ്രദക്ഷിണം നടത്തി.
ഓട്ടപ്രദക്ഷിണാനന്തരം അവകാശിയായ പന്നി വേഷത്തെ മുളന്തണ്ടിലേറ്റി കൊണ്ടു പോയതോടു കൂടിയാണ് പള്ളിവേട്ട സമാപിച്ചത്. പള്ളിവേട്ട്ക്കു ശേഷം ക്ഷീണിതനായ ഭഗവാന്‍ ശ്രീകോവിലിനു പുറത്ത് പള്ളികുറുപ്പ് കൊണ്ടു. ശ്രീകോവിലിന് മുന്നിലെ നമസ്‌കാര മണ്ഡപത്തില്‍ പ്രത്യേകം തയാറാക്കിയ ശയ്യാഗൃഹത്തിലാണ് ഭഗവാന്‍ പള്ളികുറുപ്പ് കൊണ്ടത്.
സ്വര്‍ണകട്ടിലില്‍ പട്ട്‌മെത്തയും, തലയിണയും വച്ച് ഗുരുവായൂരപ്പന്റെ തങ്കതിടമ്പ് കിടത്തി. കാടിന്റെ സങ്കല്‍പ്പത്തിന് ധാന്യങ്ങള്‍ മുളയിട്ട് ചുറ്റിലും നിരത്തി. ഭഗവാന്റെ പള്ളിക്കുറുപ്പിന് കഴകക്കാര്‍ കാവല്‍ നിന്നു. ഭഗവാന് നിദ്രാഭംശം വരാതിരിക്കാന്‍ ക്ഷേത്രം പരിപൂര്‍ണ നിശ്ശബ്ദമായി.
ക്ഷേത്രം നാഴികമണി പോലും ശബ്ദിച്ചില്ല. ഇന്ന് പുലര്‍ച്ചെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ട് ഉണരുന്ന ഭഗവാനെ കടലാടിചമതകൊണ്ട് പല്ല്‌തേപ്പിച്ച്, പ്രത്യേകം തയാറാക്കിയിരിക്കുന്ന താമരപൊയ്കയില്‍ നീരാട്ടുനടത്തി പുരാണം വായിച്ച് കേള്‍പ്പിച്ച് ശ്രീകോവിലിലേക്കെഴുന്നള്ളിക്കും.
ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചു നടക്കുന്ന ആറാട്ട് മഹോത്സവം ഇന്ന് രാത്രിയില്‍ നടക്കും. ആറാട്ടിനു ശേഷം ഉത്സവ കൊടിയിറങ്ങും. ആറാട്ട് ദിവസമായ ഇന്ന് രാവിലെ നിര്‍മാല്യം, വാകചാര്‍ത്ത് എന്നീ ചടങ്ങുകള്‍ ഉണ്ടാവില്ല. രാവിലെ എട്ടിനുശേഷം മാത്രമേ ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago