HOME
DETAILS
MAL
അതിജീവനത്തിന് ഊന്നല്‍ നല്കി കുഴൂര്‍ പഞ്ചായത്ത് ബജറ്റ്
backup
February 26 2019 | 05:02 AM
മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റ് എന്‍.ഡി പോള്‍സണ്‍ അവതരിപ്പിച്ചു.
15,71,35,666 രൂപ വരവും 14,15,09,172രൂപ ചെലവും 15,626,494 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ പ്രളയാനന്തര കുഴൂരിന്റെ അതിജീവനവും അഭിവൃദ്ധിയും ലക്ഷ്യമിട്ട് ഉല്പാദന മേഖലക്കായി 67,50,500 രൂപയും സേവന മേഖലക്കായി 3,98,00,900 രൂപയും പശ്ചാത്തല മേഖലക്കായി 1,11,00,855 രൂപയും വകയിരുത്തി.
ബജറ്റില്‍ ലൈഫ് മിഷന് പദ്ധതിക്കും ആരോഗ്യ മേഖലക്കും ജല സംരക്ഷണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റ് യോഗത്തില്‍ പ്രസിഡന്റ് പി. ശാന്തകുമാരി ടീച്ചര്‍ അധ്യക്ഷയായി.
സ്ഥിരം സമിതി അധ്യക്ഷരായ ടി.എ ഷമീര്‍, സില്‍വി സേവ്യര്‍, മെംബര്‍മാരായ കെ.കെ രാജു, എം.കെ ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."