അടുത്ത വര്‍ഷത്തോടെ കുട്ടാടന്‍ പാടം സമ്പൂര്‍ണമായും കൃഷിക്കനുയോജ്യമാക്കും'
ചാവക്കാട്: അടുത്ത വര്‍ഷത്തോടെ കുട്ടാടന്‍ പാടം പൂര്‍ണമായും കൃഷിക്കനുയോജ്യമാക്കാനാകുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. വര്‍ഷത്തില്‍ രണ്ട് സീസണുകളിലായി 1000 ടണ്‍ കൃഷിയിറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളായി തരിശായി കിടക്കുന്ന കുട്ടാടന്‍ പാടശേഖരത്തിലെ 1000 ഹെക്ടര്‍ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി തോടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. സി.എന്‍ ജയദേവന് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ അബൂബക്കര്‍ ഹാജി, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റുമാരായ ബുഷറ ഷംസുദ്ദീന്, എ.ഡി ധനീപ്, ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഐഷ, പുന്നയൂര്‍ വൈസ് പ്രസിഡന്റ് ഐ.പി രാജേന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.വി ഹൈദരലി, ഉമര്‍ മുക്കണ്ടത്ത്, പഞ്ചായത്ത് അംഗം മുനാഷ്, ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം മോഹനന് ഈച്ചിത്തറ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ എ.കല, വി.ബാബു, എം.ജി.എം ദീപ, എസ്. ജയശ്രീ, കെ.ഐ സബീദ, ടി. സുമേഷ്കുമാര്, ടി.പി ബൈജു, ഡോ. ആശിഷ് ഐ എടക്കളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."