ഈ വര്‍ഷത്തെ ഫൈസല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു
ജിദ്ദ: ഈ വര്‍ഷത്തെ കിങ് ഫൈസല്‍ അവാര്‍ഡുകള്‍ റിയാദിലെ അല്‍ഫൈസലിയ കോംപ്ലക്‌സില്‍ പ്രൗഢമായ പരിപാടിയില്‍ വിതരണം ചെയ്തു. സഊദി രാജകുമാരന്‍മാരുടെയും മുതിര്‍ന്ന സര്‍ക്കാന്‍ ഉദ്യോഗസ്ഥരുടെയും അക്കാദമിക രംഗത്തെയും ശാസ്ത്ര രംഗത്തെയും പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് വിതരണം.
ഇസ്‌ലാമിക സേവനത്തിനുള്ള കിങ് ഫൈസല്‍ അവാര്‍ഡിന് സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസലില്‍ നിന്നും ഏറ്റുവാങ്ങി. ഇരുഹറമുകള്‍ക്കും അവിടെയെത്തുന്നവര്‍ക്കുമുള്ള സേവനങ്ങള്‍, പ്രവാചക ചരിത്രത്തിന് നല്‍കിയ പരിഗണന, പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട അറ്റ്‌ലസ് നിര്‍മാണത്തിനുള്ള സഹായം, അറബികളെയും മുസ്‌ലിംകളെയും ഒന്നിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ തുടങ്ങിയവ പരിഗണിച്ചാണ് അദ്ദേഹത്തെ തെരെഞ്ഞെടുത്തിരിക്കുന്നത്. 1975 ല്‍ അന്തരിച്ച ഫൈസല്‍ രാജാവിെന്റ പേരില്‍ ഏര്‍പ്പെടുത്തിയ 39ാമത് അവാര്‍ഡാണിത്. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിനും ഇസ്‌ലാമിക സേവനത്തിനുള്ള ഫൈസല്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
വൈദ്യശാസ്ത്രരംഗത്ത് ജപ്പാനില്‍ നിന്നുള്ള തദമിസ്ത്സു കിശിമോതോ ആണ് ജേതാവ്. ശാസ്ത്രശാഖയിലെ അവാര്‍ഡ് സ്വിറ്റ്‌സര്‍ലന്റില്‍ നിന്നുള്ള പ്രഫ. ഡാനിയല്‍ ലോസും നെതര്‍ലാന്റിലെ ലോറന്‍സ് മോലന്‍കാമ്പും പങ്കിട്ടു. അറബി ഭാഷക്കുള്ള അവാര്‍ഡ് ജോര്‍ഡനിലെ അറബി ഭാഷ അക്കാദമിക്കാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ അറബിവത്കരണത്തിലെ സംഭാവനകളാണ് ഇതിന് പരിഗണിച്ചത്. ലബനാനില്‍ നിന്നുള്ള റിദ്‌വാന്‍ സയ്യിദിനാണ് ഇസ്‌ലാമിക പഠനത്തിനുള്ള അവാര്‍ഡ്.
ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനം, അറബി ഭാഷ, ശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ അഞ്ച് ശാഖകളിലാണ് കിങ് ഫൈസല്‍ അവാര്‍ഡ് നല്‍കാറുള്ളത്. ഓരോ വിഭാഗത്തിലും സാക്ഷ്യപത്രവും സ്വര്‍ണ മെഡലും ഏഴര ലക്ഷം സഊദി റിയാലും അടങ്ങുന്നതാണ് അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."