HOME
DETAILS

പൊതുമേഖലാ സ്ഥാപനങ്ങളിലൂടെ സര്‍ക്കാര്‍ 160 കോടി രൂപ ലാഭമുണ്ടാക്കി: മന്ത്രി മൊയ്തീന്‍

  
backup
February 26 2019 | 05:02 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%82

തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പൊതുമേഖലാസ്ഥാപനങ്ങളില്‍നിന്ന് 160 കോടി രൂപ ലാഭമുണ്ടാക്കിയതായി തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍.
തേക്കിന്‍കാട് മൈതാനിയിലെ ലേബര്‍ കോര്‍ണറില്‍ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന 'വികസനം-നവസങ്കല്‍പങ്ങള്‍' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏറെയും നഷ്ടത്തിലായിരുന്നു. ഒട്ടേറെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ അതിനെയെല്ലാം ഒരു പരിധിവരെ തിരിച്ചെടുക്കാനായി. പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷക്കുന്നതിന് സര്‍ക്കാര്‍ ഇനിയും നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. എല്ലാ മേഖലയിലും വികസനം സാധ്യമാക്കും. സര്‍ക്കാര്‍ വായ്പയെടുത്ത് ആരംഭിക്കുന്ന പദ്ധതികളുടെ തിരിച്ചടവിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ഇതിലൂടെ ജനങ്ങള്‍ക്കുമേല്‍ യാതൊരു തരത്തിലും സമ്മര്‍ദ്ദമുണ്ടാവുകയില്ല. വ്യവസായമേഖലയില്‍ കൂടുതല്‍ സ്വകാര്യ സംരംഭകരെ ഉള്‍പ്പെടുത്തും. ഇതിലൂടെ സ്വകാര്യനിക്ഷേപങ്ങളുടെ അളവ് വര്‍ധിപ്പിക്കും. സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയ്ക്കായി 1000 കോടി രൂപയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പരിപോഷിപ്പിക്കും. ഇതില്‍ സ്വകാര്യഇടപാടുകാരെ ഉള്‍പ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ നാളികേരകൃഷി വ്യാപകമാക്കും. എല്ലാ മേഖലയിലും പരമ്പരാഗത തൊഴിലാളികളെ പ്രോത്സാഹിപ്പിക്കും. ഗതാഗതം, ജലഗതാഗതം, ഊര്‍ജ്യാവശ്യം മുതലായവയ്ക്കുള്ള മുതല്‍മുടക്ക് സംസ്ഥാനത്ത് നടപ്പിലാക്കും. നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി കേരളത്തിനെ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് അവരുടെ നിക്ഷേപം ഇറക്കാന്‍ കാലതാമസം വരുത്താതെയുള്ള നടപടികള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ഗവ. നോമിനി എം.എന്‍ സുധാകരന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ ടി.വി അനുപമ, ഹാബിറ്റാറ്റ് ചെയര്‍മാന്‍ പത്മശ്രീ ജി. ശങ്കര്‍, കില ഡയരക്ടര്‍ ജോയ് ഇളമണ്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഡോ. പി. സുധീര്‍ബാബു, എന്‍.ഐ.പി.എം.ആര്‍ ജോ.ഡയരക്ടര്‍ സി. ചന്ദ്രബാബു, ജില്ലാടൗണ്‍ പ്ലാനര്‍ കെ.എം ഗോപകുമാര്‍, ജില്ലാപ്ലാനിങ് ഓഫിസര്‍ ടി.ആര്‍ മായ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago
No Image

എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു, 2 പേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago