HOME
DETAILS
MAL
ജിഷ്ണുവിന്റെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു
backup
April 06 2017 | 12:04 PM
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജില്‍ അധികൃതരുടെ മാനസിക പീഡനം മൂലം ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് പുതിയ സംഘം കേസ് അന്വേഷിക്കുക. മുഖ്യമന്ത്രിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇന്നലെ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ പൊലിസ് ആസ്ഥാനത്തിനു മുന്പില് ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ സമരം ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ പൊലിസ് ക്രൂരമായ രീതിയില്‍ ഇവിടെ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി അറസ്റ്റു ചെയ്തിരുന്നു. സംഭവം വലിയ വിവാദത്തിന് കാരണമാവുകയും ഇന്ന് യു.ഡി.എഫ്, ബി.ജെ.പി പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."