മലയാളി നഴ്‌സുമാര്‍ക്കു ക്വാറന്റൈന്‍ സൗകര്യം നല്‍കാനാവില്ലെന്ന് കേരള ഹൗസ്
ന്യൂഡല്‍ഹി: കൊവിഡ് വാര്‍ഡുകളിലും മറ്റും ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ക്കു കേരള ഹൗസില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യം നല്‍കാനാവില്ലെന്നു കേരള ഹൗസ് അധികൃതര്‍.
സാങ്കേതിക പ്രശ്‌നങ്ങളും ജീവനക്കാരുടെ അഭാവവും ചൂണ്ടിക്കാട്ടിയാണു കേരളാ ഹൗസ് അധികൃതര്‍ ആവശ്യം നിരസിച്ചത്. ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കൊവിഡ് വാര്‍ഡുകളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ക്കു വേണ്ടത്ര ക്വാറന്റൈന്‍ സൗകര്യം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ കേരള ഹൗസില്‍ താമസിക്കാന്‍ സൗകര്യം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനായി ഇന്ത്യന്‍ പ്രൊഫഷനല്‍ നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത് എന്നിവര്‍ക്കു നിവേദനവും നല്‍കിയിരുന്നു.
കേരള ഹൗസ് പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സംസ്ഥാനത്തേക്കുള്ള സഹായ ഉപകരണങ്ങളും മറ്റും എത്തിക്കാന്‍ ഏറ്റവും കുറഞ്ഞ ജീവനക്കാര്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും ആവശ്യം നിരസിച്ച് നല്‍കിയ വിശദീകരണത്തില്‍ കേരള ഹൗസ് കണ്‍ട്രോളര്‍ മധുസൂദനന്‍ പിള്ള പറയുന്നു. നഴ്‌സുമാര്‍ക്കു സഹായം നല്‍കണമെന്ന ആഗ്രഹമുണ്ടെങ്കിലും ജീവനക്കാരുടെ കുറവും മറ്റും കാരണം നിലവില്‍ ഇതു സാധിക്കില്ല. മെട്രോയും മറ്റു വാഹന സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ വളരെക്കുറച്ചു ജീവനക്കാര്‍ മാത്രമാണു വരുന്നത്. കാന്റീന്‍ ജീവനക്കാന്‍ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സ്വദേശങ്ങളിലേക്കു മടങ്ങി. അതിനാല്‍ ഭക്ഷണം ഉറപ്പാക്കാനും സാധിക്കില്ല. അകലം പാലിക്കാനുള്ള നിര്‍ദേശങ്ങളെത്തുടര്‍ന്നു കേരള ഹൗസില്‍ ആര്‍ക്കും ഇപ്പോള്‍ മുറി അനുവദിക്കുന്നില്ലെന്നും മറുപടിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."