ആനപ്രേമികളുടെ പ്രിയങ്കരനായി ചിറയ്ക്കല്‍ കാളിദാസന്‍
അന്തിക്കാട്: ചിറയ്ക്കല്‍ കാളിദാസന് ആരാധകര്‍ ഏറുന്നു. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആന എന്ന ബഹുമതി കാളിദാസന് ലഭിച്ചതോടെയാണ് ആരാധകര്‍ കൂടിയത്.
314.5 സെന്റീമീറ്ററാണ് ചിറയ്ക്കല്‍ കാളിദാസന്റെ ഉയരം. ഇതോടെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ഉയരത്തില്‍ രണ്ടാം സ്ഥാനക്കാരനായ ചിറയ്ക്കല്‍ കാളിദാസനാണ് തിടമ്പേറ്റാനുള്ള അവസരം ലഭിക്കുന്നത്.
വയലാര്‍ സ്വദേശി 32 വയസുള്ള ശരത്താണ് കാളിദാസന്റെ ഒന്നാം പാപ്പാന്‍. ഉയരത്തില്‍ ഒന്നാം സ്ഥാനക്കാരന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ്. രാമചന്ദ്രന്‍ ഇടയ്ക്കിടയ്ക്ക് ഇടയുന്നതിനാല്‍ ഉത്സവങ്ങളിലെ എഴുന്നള്ളിപ്പില്‍നിന്ന് അധികൃതര്‍ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതോടെയാണ് ചിറയ്ക്കല്‍ കാളിദാസന്‍ ആനപ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്.
പ്രസിദ്ധമായ പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ ഉത്സവത്തിന് ഭഗവാന്റെ തിടമ്പേറ്റിയത് ചിറയ്ക്കല്‍ കാളിദാസനാണ്. എഴുന്നള്ളിപ്പില്‍ പങ്കെടുക്കാന്‍ ചിറയ്ക്കല്‍ കാളിദാസന്റെ പ്രതിഫലം ഒന്നേകാല്‍ ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."