സാമൂഹിക അകലം പാലിച്ച് മക്കയിലെ തറാവീഹ് നിസ്‌കാരം
മക്ക: കൊവിഡ്-19 പശ്ചാത്തലത്തിൽ മക്കയിൽ ഇന്നലെ തറാവീഹ് നിസ്‌കാരം നടന്നത് സ്വഫുകളിൽ നിസ്കരിക്കുന്നവർ തമ്മിൽ നിശ്ചിത ദൂരം അകലം പാലിച്ച്. രാജ്യത്ത് മക്കയിലും മദീനയിലും മാത്രമാണ് പള്ളികളിൽ വെച്ചുള്ള നിസ്‌കാരം നടക്കുന്നത്. തറാവീഹ് നിസ്‌കാരമടക്കം ഇവിടങ്ങളിൽ നടക്കുന്നുണ്ട്. ഇതിനിടെയാണ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നിശ്ചിത അകലം പാലിച്ച് കഴിഞ്ഞ ദിവസം തറാവീഹ് നിസ്‌കാരം നടന്നത്.
تباعد بين المصلين الذين أدوا صلاة التراويح في #المسجد_الحرام بـ #مكة. pic.twitter.com/zQ37WpNrQu
— العربية السعودية (@AlArabiya_KSA) April 25, 2020
കുറച്ച് പേരാണെങ്കിലും സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഒരു മീറ്റര്‍ അകലത്തിലാണ് വിശ്വാസികള്‍ കഅ്ബക്ക് നേരെ തിരിഞ്ഞു നമസ്കരിച്ചത്. ഇരു ഹറമുകളിലും നിസ്‌കാരം നടക്കുന്നുണ്ടെകിലും ഹറം കാര്യ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമായി മുന്നൂറിൽ താഴെ ആളുകളാണ് ഇവിടെ പങ്കെടുക്കുന്നത്. ഇവരെ തന്നെ ശാരീരിക താപനിലയും പരിശോധനയും പൂര്‍ത്തിയാക്കിയാണ് അകത്തേക്ക് വിടുന്നത്. സമയക്രമീകരണത്തിന്റെ ഭാഗമായി ഹറാമിലെ തറാവീഹ് നിസ്‌കാരം പത്ത് റക്അത് മാത്രമാണ് നിസ്‌കരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."