HOME
DETAILS

ബഹ്‌റൈനില്‍ പരിഷ്‌കരിച്ച ട്രാഫിക് പിഴയ്‌ക്കെതിരെ എം.പിമാര്‍ രംഗത്ത്

  
backup
April 06 2017 | 16:04 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf%e0%b4%9a-2

മനാമ: ബഹ്‌റൈനിലെ പരിഷ്‌കരിച്ച ട്രാഫിക് നിയമ പ്രകാരം കാമറ ദൃശ്യങ്ങള്‍ വഴി രേഖപ്പെടുത്തപ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനെതിരെ എം.പിമാര്‍ ഒറ്റക്കെട്ടായി രംഗത്ത്. കഴിഞ്ഞ ദിവസം ഇതിനെതിരെ എം.പിമാര്‍ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. സിഗ്‌നലുകളിലെ ചുകപ്പ് ലൈറ്റ് അവഗണിക്കുന്നത് ഒഴികെയുള്ള കാര്യങ്ങളിലൊന്നും കാമറയിലെ ദൃശ്യങ്ങള്‍ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഏര്‍പ്പെടുത്തരുതെന്നാണ് എം.പിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ പിഴ ഈടാക്കുന്നത് ചുരുങ്ങിയത് ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവെക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹ്‌റൈനിലെ ട്രാഫിക് ലൈറ്റുകളുടെ പ്രവര്‍ത്തന രീതി അടിയന്തരമായി പുനരവലോകനം ചെയ്യണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.

നിലവിലുള്ള സമ്പ്രദായത്തിന് ബദലുകള്‍ കൊണ്ടുവരുന്നതും പരിഗണിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റ്‌ െഎകകണ്‌ഠേനയാണ് പാസാക്കിയത്. ഇക്കാര്യത്തില്‍ മതിയായ ബോധവത്കരണ പ്രവര്‍ത്തനം ആവശ്യമാണെന്ന് എം.പിമാര്‍ അഭിപ്രായപ്പെട്ടു.

എം.പി. നബീല്‍ അല്‍ ബലൂഷിയാണ് കഴിഞ്ഞ ദിവസത്തെ പ്രമേയം കൊണ്ടുവന്നത്. 19 എം.പിമാരുടെ പിന്തുണയോടെയാണ് അദ്ദേഹം ഇത് സമര്‍പ്പിച്ചത്. ചില മേഖലകളിെല '50 കിലോമീറ്റര്‍ വേഗപരിധി' യാഥാര്‍ഥ്യവുമായി ഒത്തുപോകുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ക്രമീകരിച്ച എഞ്ചിനിയര്‍മാര്‍ ബഹ്‌റൈനിെല കാര്യങ്ങള്‍ പരിഗണിക്കുന്നില്ലേ എന്ന് അദ്ദേഹം ചോദിച്ചു.

എന്തിനാണ് വിവിധ ഇടങ്ങളില്‍ വേഗപരിധി നിര്‍ണയിച്ചതെന്ന കാര്യത്തില്‍ ജനങ്ങളെ ആദ്യം ബോധവത്കരിക്കണം. ഇതിനായി സമയം വേണമെന്നും അദ്ദേഹം കൂട്ടിേച്ചര്‍ത്തു.

സുരക്ഷാകാര്യത്തില്‍ അനുരഞ്ജനം നടത്താതെ, ഹൈവെയിലും മറ്റുറോഡുകളിലുമുള്ള വേഗപരിധിയെക്കുറിച്ച് പുനരാലോചന വേണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പ്രസ്താവിച്ചിരുന്നു. അതേസമയം, പിഴ ഈടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണ്.

അമിത വേഗതക്ക് കടുത്ത പിഴ ലഭിക്കുന്നത് പതിവായതോടെ, ഈ വിഷയം സോഷ്യല്‍ മീഡിയയിലും മറ്റും വലിയ ചര്‍ച്ചയാണ്. ആയിരം ദിനാറിനുമേല്‍ പിഴയടച്ചവരും ഉണ്ടെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൂടാതെ, പ്രവൃത്തി സമയംകഴിഞ്ഞുള്ള വേളകളില്‍ ട്രക്കുകളും കമ്പനി വാഹനങ്ങളും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ പ്രവേശിക്കുന്നത് നിരോധിക്കുന്ന നിര്‍ദേശം പാര്‍ലെമന്റ് പാസാക്കി. വാഹനങ്ങളുടെ ഇഷ്ട നമ്പറുകള്‍ വില്‍ക്കാനുള്ള നിര്‍ദേശത്തിനും അംഗീകാരം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ വെടിവെപ്പ്; ഇന്നുണ്ടാവുന്ന രണ്ടാമത്തെ ഭീകര ആക്രമണം

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-11-01-2024

PSC/UPSC
  •  a month ago
No Image

ഡിവൈഎഫ്ഐ നേതാവിന്‍റെ പിറന്നാളിന് പറക്കോട് ടൗണില്‍ ലഹരിക്കേസ് പ്രതികൾക്കോപ്പം ആഘോഷം; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

'എന്റെ നാട് നല്ല നാട്..' കേരളപ്പിറവി ദിനത്തില്‍ നേപ്പാളില്‍ നിന്നെത്തിയ കുരുന്നിന്റെ വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a month ago
No Image

ഗ്രേറ്റർ നോയിഡയിൽ 17 വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് മരണം

National
  •  a month ago
No Image

ദുബൈ ജിഡിആർഎഫ്എയിൽ യുഎഇ പതാക ദിനാചരണ പരിപാടികൾ നടന്നു

uae
  •  a month ago
No Image

അബൂദബിയിലെ നിരവധി പൊതു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടുകൾ നവീകരിക്കാനൊരുങ്ങി ADQ, വും NBA യും  

uae
  •  a month ago
No Image

കിട്ടാ കടം പെരുകുന്നു: ബംഗ്ലാദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിർത്തി അദാനി ഗ്രൂപ്പ്

International
  •  a month ago
No Image

ഹൈദരാബാദ് വിമാനത്താവളത്തിൽ കോൺഫ്ലേക്-മിഠായി ബോക്സുകളിൽ മരിജുവാന കടത്താൻ ശ്രമം; യുവാക്കൾ പിടിയിൽ

National
  •  a month ago
No Image

മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് പുതിയ രാഷ്ട്രീയ പാർട്ടിയുമായി ​രം​ഗത്ത്

National
  •  a month ago