തമിഴ്‌നാട് എം.എല്‍.എമാരുടെ അയോഗ്യതാ കേസ് ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത
ചെന്നൈ: തമിഴ്‌നാട് എം.എല്‍.എമാരുടെ അയോഗ്യതാക്കേസില്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത രൂക്ഷം. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി സ്പീക്കറുടെ തീരുമാനം ശരിവച്ചു. അതേസമയം ജസ്റ്റിസ് എം.സുന്ദര്‍ വിയോജിച്ചു. ഒരു ബഞ്ചില്‍ രണ്ടഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18നാണ് ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ പി. ധനപാലന്‍ അയോഗ്യരാക്കിയത്. എടപ്പാടി കെ. പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് എം.എല്‍.എമാര്‍ ഗവര്‍ണറെ സമീപിച്ചിരുന്നു.
ഇതിനെതിരേ ചീഫ് വിപ്പ് എസ്. രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ നടപടി. ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ ഈ കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കവെയാണ് കേസില്‍ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായത്.
107 അംഗങ്ങളുള്ള ദിനകരന്‍ പക്ഷത്ത് നിന്ന് 18 പേരെ അയോഗ്യരാക്കിയതോടെ വോട്ടവകാശമുള്ള നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 215 ആയി ചുരുക്കാനും ഭരണം നിലനിര്‍ത്താന്‍ വേണ്ട സംഖ്യ 108 ആയി കുറയ്ക്കാനും എ.ഐ.എ.ഡി.എം.കെക്ക് സാധിച്ചു. നിലവില്‍ ഇ.പി.എസ്- ഒ.പി.എസ് പക്ഷത്തുള്ളത് 111 എം.എല്‍.എമാരും പ്രതിപക്ഷത്ത് 98 പേരുമാണുള്ളത്. 18 എം.എല്‍.എമാരുടെ അയോഗ്യത റദ്ദാക്കിയാല്‍ കൂറ്മാറിയ മൂന്ന് എ.ഐ.ഡി.എം.കെ എം.എല്‍.എമാരുള്‍പ്പടെ ദിനകര പക്ഷത്ത് 22 എം.എല്‍.എ മാരാകും. ഇവര്‍ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ പ്രതിപക്ഷത്ത് 120 അംഗങ്ങളാകും. മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ കൂടി വിട്ടുപോയ സാഹചര്യത്തില്‍ ഇതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി ചുരുങ്ങും. അതേസമയം അയോഗ്യരാക്കിയ നടപടി കോടതി അംഗീകരിച്ചാല്‍ 18 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിയും വരും. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ ജഡ്ജിമാര്‍ ഏത് തീരുമാനമെടുത്താലും തമിഴ്‌നാടിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."