HOME
DETAILS

ആനക്കരയില്‍ തെരുവ്‌നായ ശല്യം രൂക്ഷം; കൈ മലര്‍ത്തി പഞ്ചായത്ത്

  
backup
April 06 2017 | 18:04 PM

%e0%b4%86%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b6


ആനക്കര: എവിടെ തിരിഞ്ഞാലും തെരുവ് നായക്കള്‍ നട്ടം തിരിഞ്ഞ് നാട്ടുകാര്‍ പരാതികൊടുത്തപ്പോള്‍ കൈമലര്‍ത്തി പഞ്ചായത്ത്. ആനക്കര നിവാസികള്‍ തെരുവുനായ്ക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണിവിടെ. ആനക്കര അങ്ങാടിയില്‍ മാത്രം നൂറിലേറെ തെരുവുനായകളുണ്ട്.
റോഡരികിലും ചില കോഴികടകളില്‍നിന്ന് പാടത്തേക്ക് വലിച്ചെറിയുന്ന കോഴി അവശിഷ്ടങ്ങളും ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കള്‍ വഴിയാത്രക്കാരെയും ചെറുകിട വാഹനയാത്രകാര്‍ക്കും കനത്ത വെല്ലുവിളിയായിരിക്കുകയാണ്. തൃത്താല മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ തെരുവുനായക്കളുള്ളത് ആനക്കര മേഖലയിലാണ്. പാലക്കാട്, മലപ്പുറം ജില്ലാ അതിര്‍ത്തിയിലൂടെ കടന്നു പോകുന്ന നീലിയാട് റോഡരികിലെ പാടശേഖരങ്ങളും തോടുകളുമാണ് ഇവയുടെ താവളം. പുലര്‍ച്ചെ നടക്കാനിറങ്ങുന്നവര്‍ വഴിയാത്രക്കാര്‍, പത്രവിതരണക്കാര്‍, മദ്‌റസാ വിദ്യാര്‍ഥികള്‍ എന്നിവരാണ് ഇവയുടെ അക്രമണത്തിന് ഇരയാകുന്നത്.
ആനക്കര, കുമ്പിടി മേഖലകളിലാണ് തെരുവു നായ്ക്കള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുളളത്. കുമ്പിടി മുതല്‍ ആനക്കര വരെയുള്ള റോഡരികില്‍ നിരവധി നായ്ക്കള്‍ ഇരുചക്ര വാഹനക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹനങ്ങള്‍ക്ക് പിറകെ ഓടുന്നതു മൂലം പലരും അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്.
വര്‍ഷങ്ങളായി ഈ മേഖലയില്‍ തെരുവു നായ്ക്കളുടെ താവളമാണ്. റോഡരുകില്‍ തള്ളുന്ന കോഴി അവശിഷ്ടങ്ങളും മറ്റും ഭക്ഷിക്കാന്‍ വേണ്ടിയാണ് ഇവ ഇവിടങ്ങളില്‍ തമ്പടിക്കുന്നത്.
ഇപ്പോള്‍ ആനക്കര കണ്ടനകം റോഡ്, ആനക്ക ഹൈസ്‌കൂള്‍ യൂനിയന്‍ ഷെഡ് റോഡ് എന്നിങ്ങനെയുളള റോഡികളുടെ ഇരവശങ്ങളിലും കോഴി അവശിഷ്ടങ്ങള്‍ കൊണ്ടുവന്നിടുന്നുണ്ട്. ഇത് ഭക്ഷിക്കാനെത്തുന്ന തെരുവ് നായക്കള്‍ വഴിനടക്കാരെയും വാഹനയാത്രക്കാരെയും ആക്രമിക്കുന്നതും പതിവായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago