കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവില്‍ വന്‍ വര്‍ധന
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ കോളിഫോം ബാക്ട്രീരിയയുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചതായി കണ്ടെത്തി. കക്കൂസ് മാലിന്യം, ഇരുമ്പ്, ലെഡ് എന്നിവയാണ് വ്യാപകമായി വെള്ളത്തില്‍ കലര്‍ന്നിരിക്കുന്നത്.
കുന്തിപ്പുഴയില്‍നിന്ന് മോട്ടോര്‍ ഉപയോഗിച്ച് മണ്ണാര്‍ക്കാട് ആശുപത്രിപ്പടി മേജര്‍ കുടിവെള്ളവിതരണ പദ്ധതിയുടെ ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്തതിനു ശേഷം ഈ വെള്ളം പൈപ്പുകള്‍ വഴി വീടുകളിലേക്കും കടകളിലേക്കും വിതരണം നടത്തുയാണ് ചെയ്യുന്നത്.
കുന്തിപ്പുഴയില്‍നിന്ന് വെള്ളം സംഭരിക്കുന്നത് യാതൊരുവിധ ശുചീകരണവും നടത്താതെയാണ്. ഇതു മൂലം മണ്ണാര്‍ക്കാട് നഗരത്തിലുള്ളവര്‍ക്ക് ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഏറെയാണ്. ദിനംപ്രതി ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളമാണ് വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ ഉപയോഗിക്കുന്നത്. ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയെല്ലാമാണ് പടരുന്നത്.
നഗരസഭയും വാട്ടര്‍ അതോറ്റിയും തമ്മിലുള്ള തര്‍ക്കം മൂലമാണ് ജലശുദ്ധീകരണം നഷ്ടമാകും. ഇനിയെങ്കിലും അധികൃതര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യം ശക്തമാണ്.
സേവ് മണ്ണാര്‍ക്കാട് സംഘടനയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."