കളക്ടര്‍ ഇളവുകള്‍ പ്രഖ്യാപിക്കും, പൊലിസ് നിയന്ത്രണം കടുപ്പിക്കും; കാസര്‍കോട് ജില്ലയില്‍ അടി വാങ്ങിച്ചു മടുത്ത് ജനങ്ങള്‍
കാസര്‍കോട്: ജില്ലയില്‍ കളക്ടറും പൊലിസും വിരുദ്ധനിലപാട് എടുക്കുന്നതിനെത്തുടര്‍ന്ന് പൊതു ജനം അടി മേടിച്ചു മടുത്തു. കലക്ടറുടെയും മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും അറിയിപ്പുകള്‍ മാനിച്ച് കൊണ്ട് തന്നെ അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടി പുറത്തിറങ്ങുന്നവരെ ലോക്ക്ഡൗണിന്റെ മറവില്‍ പൊലിസ് ഭീഷണിപ്പെടുത്തുന്നതും ലാത്തി കൊണ്ട് അടിച്ചോടിക്കുന്നതും നിത്യ കാഴ്ചയാണ്.
അത്യാവശ്യ ഘട്ടത്തില്‍ ആശുപത്രിയിലേക്ക് പോകുന്നവരെയും സാധങ്ങള്‍ വാങ്ങിക്കാന്‍ പോകുന്നവരോടും ഉള്‍പ്പെടെ പിക്കറ്റ് പോസ്റ്റുകളില്‍ വച്ച് ചില പൊലിസുകാര്‍ പെരുമാറുന്നത് കൊള്ളക്കാരോട് പെരുമാറുന്നത് പോലെയാണ്. വാഹനങ്ങള്‍ തടഞ്ഞു വച്ച് എന്തെങ്കിലും കാരണം പറഞ്ഞു അഞ്ഞൂറും, ആയിരവും രൂപ വരെ പിഴ ഈടാക്കുകയാണ് പൊലിസ്. ജനങ്ങളുടെ കൈയ്യില്‍ നിന്നും ആവശ്യ വസ്തുക്കള്‍ വാങ്ങിക്കാന്‍ കൊണ്ട് പോകുന്ന തുകകള്‍ പോലും ചില പൊലിസുകാര്‍ പിടിച്ചു പറിച്ചു ടി.ആര്‍ 5 രസീതും നല്‍കി ആളുകളെ പെരുവഴിയിലാക്കുന്ന സംഭവങ്ങളും കഴിഞ്ഞ രണ്ടു മൂന്നു ദിവസത്തിലധികമായി തുടരുന്ന കാഴ്ചയാണ്.
പിന്നെന്തിനാണ് കലക്ടര്‍ നിത്യവും ഇളവുകളും മറ്റു അറിയിപ്പുകളും നല്‍കുന്നതെന്ന ചോദ്യവും പൊതു ജനങ്ങളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകാമെന്നു കലക്ടറും പൊലി സും മുഖ്യമന്ത്രിയും ഉള്‍പ്പെടെ എല്ലാവരും പറയുന്നുണ്ടെങ്കിലും കാസര്‍ക്കോട് ഭാഗത്തെ പിക്കറ്റ് പോസ്റ്റുകളില്‍ പരിശോധനക്ക് നില്‍ക്കുന്ന പൊലി സുകാരില്‍ പലരും സൂപ്പര്‍ ഐ.ജി.ചമയുന്ന കാഴ്ചയാണ് നിലവിലുള്ളത്. യാത്രക്കാരെ തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ മയത്തില്‍ അന്വേഷിക്കുന്നതിന് പകരം കൊടും കുറ്റവാളികളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് പൊലിസുകാരില്‍ ചിലര്‍ പെരുമാറുന്നത്.
ഇന്നലെ കാസര്‍കോട് നഗരത്തിനടുത്ത് ആശുപത്രിയിലേക്കു പോവുകയായിരുന്ന ഗര്‍ഭിണിയെയും ഇവരുടെ കൂടെ പോവുകയായിരുന്ന പിതാവിനെയും പൊലിസ് ആശുപത്രിയിലേക്ക് പോകാന്‍ അനുവദിക്കാതെ വീട്ടിലേക്കു തിരിച്ചയച്ചു. എന്നാല്‍ ഏറെ അസ്വസ്ഥത അനുഭവപ്പെട്ട ഇവര്‍ മറ്റൊരു വഴിയില്‍ കൂടി സഞ്ചരിച്ചു ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പെരിയ ബസ് സ്റ്റോപ്പ് പരിസരത്ത് കാവല്‍ നില്‍ക്കുന്ന പൊലിസും ആളുകളെ വിരട്ടിയോടിക്കുന്നതില്‍ മുന്‍പന്തിയിലാണ്.
അത്യാവശ്യത്തിന് പെരിയയിലെ ആശുപത്രിയില്‍ ചികിത്സ തേടി പോകുന്നവരെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തുകയും ഏറെ നേരം ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നു ഒട്ടനവധി രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചട്ടഞ്ചാല്‍ ,തെക്കില്‍,ചെര്‍ക്കള,വിദ്യാനഗര്‍ ഉള്‍പ്പെടെ പൊലിസ് പിക്കറ്റ് പോസ്റ്റുകളില്‍ നില്‍ക്കുന്ന പൊലിസുകാര്‍ കലക്ടറുടെ ഉത്തരവിന് പോലും പുല്ലുവില കല്‍പിക്കുന്നില്ലെന്നാണ് ആവശ്യ കാര്യങ്ങള്‍ക്കു വേണ്ടി പുറത്തിറങ്ങി പൊലി സിന്റെ അടിയും മേടിച്ചു തിരികെ വീട്ടിലേക്കു പോകേണ്ട അവസ്ഥയുണ്ടായ നിരവധി ആളുകള്‍ പറയുന്നത്.
കൊവിഡ് സ്പോട്ട് പോയിട്ട് കൊവിഡ് ബാധിതര്‍ തീരെയില്ലാത്ത പഞ്ചായത്ത് പരിധികളില്‍ പോലും പൊലിസ് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി നിത്യേന ആരോപണങ്ങള്‍ ഉയരുമ്പോഴും ഇതൊന്നും കണ്ടില്ലെന്നു നടിച്ചു ജില്ലാ പൊലിസ് മേധാവിയും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
അധികൃതര്‍ അനുവദിച്ചു നല്‍കുന്ന സമയത്ത് അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങുന്നവരെ ആട്ടിയോടിക്കുന്ന ചില പൊലി സുകാരുടെ നടപടി നിര്‍ത്തലാക്കാന്‍ ജില്ലാ പൊലിസ് മേധാവിയും,കലക്ടറും ഒരേ സ്വരത്തില്‍ ഇടപെടണമെന്ന ആവശ്യം ജില്ലയിലെ ജനങ്ങള്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."