പാനീയത്തില്‍ ചത്ത പ്രാണി; ഭക്ഷ്യ ഉല്പന്ന പരിശോധന പേരിനു മാത്രം
കാസര്‍കോട്: ഭക്ഷ്യ ഉല്പന്ന പരിശോധന പേരിനു മാത്രമായതോടെ കടകമ്പോളങ്ങളില്‍ നിന്നും വാങ്ങിക്കുന്ന പാനീയങ്ങളിലും പാക്ക് ചെയ്ത സാധനങ്ങളിലും പ്രാണികളും കൂറകളും ഉള്‍പ്പെടെയുള്ളവ ചത്ത നിലയില്‍ കാണുന്നത് പതിവായി.
ചൂട് കനത്തതോടെ ഇത്തരം പാനീയങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജില്ലയിലെ വിവിധ കടകളില്‍ നിന്നും ആളുകള്‍ വാങ്ങിയ പാനീയങ്ങളിലും ഭക്ഷണ സാധനങ്ങളിലും ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവങ്ങള്‍ ഉണ്ടായിരുന്നു.ഇന്നലെ പെരിയഭാഗത്തുള്ള കടയില്‍ നിന്നും സ്കൂള്‍ വിദ്യാര്‍ഥിക്കു വേണ്ടി വാങ്ങിയ ഫിസ് ആപ്പിള്‍ ജ്യൂസില്‍ ചത്തപ്രാണിയെ കണ്ടെത്തി.
ഭക്ഷ്യ വകുപ്പും അതിലെ ജീവനക്കാരും വിപണിയില്‍ വില്‍പ്പന നടത്തി വരുന്ന ഉല്പന്നങ്ങള് പരിശോധിക്കാനോ നടപടികള്‍ സ്വീകരിക്കാനോ മുതിരുന്നില്ല. ഉപഭോക്താവ് പരാതിയുമായി ചെന്നാല്‍ മാത്രം ജാഗ്രതാ നിര്‍ദേശം ഇറക്കി തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് ജില്ലയില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."