ജില്ലയില്‍ വ്യാപകമായ പ്രതിഷേധം
ആനക്കര: ജിഷ്ണുവിന്റെ മാതാവ് ഉള്‍പ്പെടെയുളളവരെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൃത്താല നിയോജക മണ്ഡലത്തില്‍ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ആനക്കര, കുമ്പിടി, കുമരനല്ലൂര്‍, തൃത്താല, ചാലിശ്ശേരി, ആലൂര്‍, മേഴത്തൂര്‍, കൂറ്റനാട്, പടിഞ്ഞാറങ്ങാടി, കുമരനല്ലൂര്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളിലെല്ലാം പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി. ആനക്കരയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പി.കെ. ബഷീര്‍, പി.സി. രാജു, മുരളി, ജലീല്‍ പി. മരക്കാര്‍, സി.പി. ബാവ നേതൃത്വം നല്‍കി.
യു.ഡി.എഫ് കപ്പൂര്‍ മണ്ഡലം കമ്മിറ്റി കുമരനെല്ലൂരില്‍ നടത്തിയ പ്രകടനം പി.ജി വിമല്‍, അലി കുമരനെല്ലൂര്‍, ടി ഖാലിദ്, സി.എച് ഷൗക്കത്തലി മാസ്റ്റര്‍, പി.പി കബീര്‍, നൂറുല്‍ അമീന്‍ സംബന്ധിച്ചു. എം.എസ്.എഫ് തൃത്താല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ആസിം ആളത്ത്, ഷറഫുദ്ദീന്‍ പിലാക്കല്‍, കെ. സമദ് നേതൃത്വം നല്‍കി.
കൊപ്പം: ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കെതിരേ ക്രൂരമായ പൊലിസ് രാജ് പ്രയോഗിച്ച പിണറായി സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കൂരാച്ചിപ്പടിയില്‍ വിളയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി. വി.എം അബുഹാജി, വി.പി ഉസ്മാന്‍, ഹുസൈന്‍ കണ്ടേങ്കാവ്, സജീവ്, റഫീഖ്, വാപ്പുട്ടി എടപ്പലം, ഷംസു എടപ്പലം, പാലോളി അബ്ദുറഹിമാന്‍, കെ. കുഞ്ഞാപ്പു, കെ. ഇബ്രാഹീം കുട്ടി, ടി നാസര്‍ മാസ്റ്റര്‍, കെ ഉമര്‍ മൗലവി, വി.പി വാപ്പു, വി.പി ഹനീഫ, ഇസ്മയില്‍ വിളയൂര്‍, ഒ.ടി സാബിര്‍, എം.കെ സത്താര്‍, വി.എം സൈദ് മുഹമ്മദ്, എം മുഹമ്മദ്, പി മൊയ്തീന്‍ കുട്ടി, സാദിഖ്, കുട്ടന്‍ എടപ്പലം നേതൃത്വം നല്‍കി.
പട്ടാമ്പി: യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. എ.കെ അക്ബര്‍, സി.എ റാസി, കെ.സി മണികണ്ഠന്‍, കെ ബഷീര്‍, ഉമ്മര്‍ പാലത്തിങ്കല്‍, എ.കെ നിസാര്‍, പതിയില്‍ മുഹമ്മദ് കുട്ടി, വി.കെ സൈനുദ്ദീന്‍, പി മൊയ്തീന്‍കുട്ടി, കബീര്‍, ഹക്കീം, കൃഷ്ണദാസ്, സുരേഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."