മദ്യ വില്‍പനശാലക്കെതിരേ വീട്ടമ്മമാരുടെ അനിശ്ചിതകാല സമരം
ആലത്തൂര്‍: മേലാര്‍കോട് കല്ലങ്കോട് ബിവറേജസ് മദ്യവില്‍പനശാലക്ക് മുന്നില്‍ പ്രദേശവാസികളായ വീട്ടമ്മമാരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് ദേശീയപാത ആലത്തൂരിലെ ബിവറേജസ് മദ്യവില്‍പനശാല മേലാര്‍കോട് കല്ലങ്കോട്ടേയ്ക്ക് മാറ്റി സ്ഥാപിച്ചത്.
ജനവാസമേഖലയായ കല്ലങ്കോട്, വലതല, മാങ്ങോട്, എസ്.സി കോളനി എന്നിവയുടെ സമീപത്തായിട്ടാണ് മദ്യവില്‍പനശാല തുടങ്ങിയിരിക്കുന്നത്. ഇതിനെതിരേ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മദ്യവില്‍പനശാലയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അന്നു വൈകുന്നേരം തന്നെ പൂട്ടുകയും ചെയ്തു.
പൊലിസ് സംരക്ഷണയില്‍ രണ്ടു ലോഡ് മദ്യം പിറ്റേന്ന് ഇറക്കിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ സമരം ശക്തമായതോടെ വില്‍പനശാല തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
നെന്മാറ, വല്ലങ്ങിവേലയുടെ ഭാഗമായി മദ്യനിരോധനമുള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില്‍പനശാല തുറന്നിരുന്നില്ല. ഇന്നലെ രാവിലെ വില്‍പനനശാല തുറക്കാന്‍ ജീവനക്കാര്‍ എത്തിയെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ തുറക്കാന്‍ കഴിയാതെ മടങ്ങിപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."