സഊദി അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍ കമ്പനി ഉത്പാദനം നിര്‍ത്തി വച്ചു
ജിദ്ദ: സഊദിയിലെ പെട്രോ കെമിക്കല്‍ കമ്പനി ഉത്പാദനം നിര്‍ത്തി. ജുബൈല്‍ വ്യാവസായിക നഗരത്തിലെ സഊദി അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍ കമ്പനിയാണ് താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തി വച്ചത്. ഉത്പാദനം പുനക്രമീകരിക്കുന്നതിനും കമ്പനി ഉത്പ്പന്നങ്ങളുടെ കണക്കെടുപ്പിന്റെയും ഭാഗമായാണ് നടപടി. രാജ്യത്തെ പ്രമുഖ പ്രൊപ്പലൈന്‍ നിര്‍മാണ കമ്പനിയാണ് സഊദി അഡ്വാന്‍സ്ഡ് പെട്രോകെമിക്കല്‍.
പോയ വര്‍ഷം 191 മില്യണ്‍ ഡോളറിന്റെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ പാതത്തിലും കമ്പനി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ വിപുലീകരണം ലക്ഷ്യമിട്ട് 351 മില്യണ്‍ ഡോളര്‍ മുതല്‍ മുടക്കില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. കൊറിയന്‍ കമ്പനിക്കാണ് നിര്‍മാണ ചുമതല.
ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് താത്ക്കാലികമായി ഉത്പാദനം നിര്‍ത്തിയത്. വര്‍ഷത്തില്‍ നാല് ലക്ഷം മെട്രിക് ടണ്‍ പോളിപ്രൊപ്പലൈന്‍ ആണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ഉത്പാദനം നിര്‍ത്തിയത് സഊദി സ്റ്റോക്ക് എക്സ്ചേഞ്ചിലും പ്രതിഫലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."