നെഹ്‌റു കോളജിന്റെ ബസ് തകര്‍ത്തു: അഞ്ചു പേര്‍ക്കെതിരേ കേസ്
കൊല്ലങ്കോട്: നെഹ്‌റുകോളജിന്റെ ബസ് തകര്‍ത്തതിന് കെ.എസ്.യു ജില്ലാ പ്രസിന്റ് ഉള്‍പെടെ അഞ്ചുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. കെ.എസ്.യു ജില്ലാ പ്രസിന്റ് കളരിക്കല്‍ വീട്ടില്‍ ശിവരാമന്‍ മകന്‍ ജയഘോഷ്(24), യൂത്ത് കോണ്‍ഗ്രസ് കൊല്ലങ്കോട് മണ്ഡലം പ്രസിഡന്‍ഡന്റ് കൊല്ലങ്കോട് തെക്കേപാവടി ഇബ്രാഹീം മകന്‍ അബൂതാഹിര്‍(32), കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് മുതലമട പെരുഞ്ചിറ ചെന്താമര മകന്‍ വിഷ്ണു(25), കെ.എസ്.യു ജില്ലാ സെക്രട്ടറി പല്ലഞ്ചാത്തന്നൂര്‍ ശ്രേയസില്‍ ശിവദാസന്‍മകന്‍ അക്ഷയ്(21) എന്നിവരേയാണ് പൊലിസ് അറസ്റ്റുചെയ്തത്.
ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലങ്കോട് ടൗണില്‍ പ്രകടനം കഴിഞ്ഞ് പിരിഞ്ഞ സമരക്കാര്‍ പാലക്കാട് റോഡിലെ പെട്രോള്‍ ബങ്കിനടുത്ത് നിര്‍ത്തിയിട്ടിരുന്ന നെഹ്‌റുഗ്രൂപ്പിന്റെ ബസ് കല്ലും കമ്പിയും ഉപയോഗിച്ച് എറിഞ്ഞ് തകര്‍ത്തുവെന്നാണ് കേസ്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലിസ് പ്രദശത്തു നിലയുറപ്പിച്ചിട്ടും രണ്ട് വനിതാ പൊലിസുകാര്‍ ഉള്‍പ്പടെ മൂന്നു പൊലിസുകാരെ മാറികടന്നാണ് ബസിന്റെ ചില്ലുകള്‍ തകര്‍ത്തത്. തുടര്‍ന്ന് സ്ഥലത്തെത്തിയ എസ്.ഐ ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം കെ.എസ്.യു പ്രവര്‍ത്തകരെ പിടികൂടുന്നതിനായി കൊല്ലങ്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലത്തിയത് സങ്കര്‍ഷത്തിനിടയാക്കി.
കോണ്‍ഗ്രസ് ഓഫിസിനകത്ത് കയറുവാനുള്ള പൊലിസിന്റെ ശ്രമത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രര്‍ത്തകര്‍ ചെറുക്കുകയാണുണ്ടായത്.
സ്ഥലത്തെത്തിയ സി.ഐ സലീഷുമായി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുരേന്ദ്രന്‍, വിശ്വമാഥന്‍, ഗുരുവായൂരപ്പന്‍ തുടങ്ങിയവരുമായി സംസാരിച്ചതിനു ശേഷമാണ് ജാമ്യത്തില്‍ പ്രതികളെ ഉടന്‍ വിടാമെന്ന ധാരണയിയില്‍ മൂന്നു മണിക്കൂറിലേറെയുണ്ടായ സങ്കര്‍ഷത്തിന് അയവുണ്ടായത്.
നാലുപ്രതികളെ അറസ്റ്റ് ചെയ്ത് വിടുകയും അഞ്ചാമത്തെ പ്രതിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും കൊല്ലങ്കോട് പൊലിസ് പറഞ്ഞു.
കെ.എസ്.യു പ്രകടനത്തിനിടെ തമിഴ്‌നാട്ടിലേക്കുപോകുന്ന ചരക്കുലോറിയുടെ ചില്ലുകളും സമരക്കാര്‍ എറിഞ്ഞു തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."