ഹജ്ജ്: സാങ്കേതിക പരിശീലന ക്ലാസ് 28 മുതല്‍
കാസര്‍കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുന്നവര്‍ക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകള്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി 28 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടക്കും. ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരും വെയിറ്റിങ് ലിസ്റ്റില്‍ഒന്ന് മുതല്‍ 1000 വരെ ക്രമനമ്പറുകളിലുള്‍പ്പെട്ടവരും അതാത് ഏരിയകളിലെ ക്ലസുകളില്‍ സംബന്ധിക്കണം.
28 ന് രാവിലെ 9.30നു ജില്ലാ തല ഉദ്ഘാടനം ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തില്‍ കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ഹജ്ജ് കമ്മറ്റി അംഗം എല്‍. സുലൈഖ, ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ പി.കെ അസ്സയിന്‍ സംബന്ധിക്കും.
മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്ക് പ്രദേശത്തുള്ള ഹാജിമാരുമാണ് ചെര്‍ക്കളയിലെ ക്ലാസില്‍ സംബന്ധിക്കേണ്ടത്. തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലത്തിലെ ബേക്കലിന് തെക്ക് പ്രദേശത്തുമുള്ള ഹാജിമാര്‍ മാര്‍ച്ച് രണ്ടിന് രാവിലെ ഒന്‍പതിന് കാഞ്ഞങ്ങാട് പുതിയകോട്ട മഖാം പരിസരത്തുള്ള മദ്‌റസയില്‍ നടക്കുന്ന ക്ലാസില്‍ സംബന്ധിക്കണം.
ക്ലാസിനു വരുമ്പോള്‍ കവര്‍ നമ്പര്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (പിന്നില്‍ കവര്‍ നമ്പറും പേരും എഴുതണം), ഹജ്ജ് അപേക്ഷയുടെ കോപ്പി അല്ലെങ്കില്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പി എന്നിവ കൊണ്ടു വരണം. കോപ്പിയുടെ പിറകു വശത്ത് ബ്ലഡ് ഗ്രൂപ്പ്, ഉപയോഗിച്ചു കൊണ്ടിരിക്കുന മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. (ഓരോ ഹാജിയുടെയും വെവ്വേറെ നമ്പറുകള്‍ തന്നെ രേഖപ്പെടുത്തണം. ഓരോ കവറിലെ എല്ലാ ഹാജിമാരും ക്ലാസില്‍ സംബന്ധിക്കല്‍ നിര്‍ബന്ധമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ജില്ലാ ട്രെയിനര്‍ എന്‍.കെ അമാനുള്ളാഹ് (9446111188). ഉപ്പള മേഖല: സി.ഇ.ഖാദര്‍ മാസ്റ്റര്‍ (9446411353), പി.എം മുഹമ്മദ് (9895500073), കുമ്പള മേഖല: സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), പി.എം മുഹമ്മദ് ഹനീഫ് (9400440035), കാസര്‍കോട് മേഖല (എം.അബ്ദുല്‍ റസാഖ് (9388454747), ചെര്‍ക്കള മേഖല: സിറാജുദ്ദീന്‍.ടി.കെ.(9447361652), ബഷീര്‍ പൊവ്വല്‍ (9847142338), ഉദുമ മേഖല: സി. ഹമീദ് ഹാജി (9447285759), ചിത്താരി, കാഞ്ഞങ്ങാട് കിഴക്കന്‍ മേഖലകള്‍: എം.ടി.അഷ്‌റഫ് (9496143420), സത്താര്‍.കെ,.പി (9605035135), കാഞ്ഞങ്ങാട് മേഖല: ഹമീദ് കുണിയ (9447010444), പടന്ന, ചെറുവത്തുര്‍, വലിയ പറമ്പ മേഖല: എ.പി.പി.കുഞ്ഞമ്മദ് (9400460404), ഇ.കെ.അസ്‌ലം (9961501702) തൃക്കരിപ്പൂര്‍ മേഖല: എം. ഇബ്രാഹി (9447020830), കെ. മുഹമ്മദ് കുഞ്ഞി (9447878406) എന്നിവരുമായും മാസ്റ്റര്‍ ട്രെയ്‌നര്‍ എന്‍.പി.സൈനുദ്ദീന്‍ (9446640644) നുമായും ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."