HOME
DETAILS

81 പൈസ നികുതിക്കു ജപ്തി നോട്ടീസ്

  
backup
April 06 2017 | 18:04 PM

81-%e0%b4%aa%e0%b5%88%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%9c%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%8b%e0%b4%9f


വല്ലപ്പുഴ: മാര്‍ച്ച് 31ന് മുമ്പ് നികുതി പിരിച്ചെടുക്കുന്ന തന്ത്രപ്പാടില്‍ ചളവറ ഗ്രാമ പഞ്ചായത്തില്‍ 2013-14 വര്‍ഷത്തില്‍ ബാക്കിയുണ്ടെന്ന് പറയുന്ന 81 പൈസ വസ്തു നികുതിക്കും ജപ്തി നോട്ടീസ് അയച്ച് ഉദ്യോഗസ്ഥര്‍ കാര്യക്ഷമതയില്‍ എപ്ലസ് നേടി.
പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ താമസക്കാരന്‍ വീട്ടുനമ്പര്‍ 148 ന്റെ ഉടമസ്ഥനായ വട്ടംകണ്ടത്തില്‍ മുഹമ്മദ് ഷാ എന്ന വ്യക്തിക്കാണ് ഈ മാസം എട്ടിന് 2013-14 കാലയളവിലെ വസ്തു നികതി ഇനത്തില്‍ 81 പൈസ അടക്കാനുണ്ടെന്നു കാണിച്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
2013-14 വര്‍ഷവും ശേഷമുള്ള എല്ലാ വര്‍ഷവും ഉള്‍പ്പെടെ 2016-17 വരെ വീട്ടുടമസ്ഥന്‍ യഥാസമയം വസ്തു നികുതി അടച്ച് റസീറ്റ് വാങ്ങുന്നുണ്ട്. ഈ അവസരങ്ങളിലൊന്നും 2013 ല്‍ 81 പൈസ ബാക്കിയുണ്ടന്നും ഇത് അടക്കണമെന്നും വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടിട്ടില്ല.
വസ്തു നികുതിയും അഞ്ചു രൂപ നോട്ടീസ് ചാര്‍ജും ഉള്‍പ്പെടെ അഞ്ചു രൂപ 81 പൈസ അടക്കാനാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്.
നോട്ടീസ് ലഭിച്ച് 15 ദിവത്തിനകം നികുതിയും, നോട്ടീസ് പടിയും, റജിസ്‌ട്രേഷന്‍ ചാര്‍ജ് ഈടാക്കാനുണ്ടങ്കില്‍ അതും കൂടി ഒടുക്കാതിരിക്കുകയോ, അപ്രകാരം ഒടുക്കാതിരിക്കുന്നതിന് സെക്രട്ടറിക്ക് ബോധ്യമാവത്തക്കവണ്ണമുള്ള കാരണം കാണിക്കാതിരിക്കുകയോ ചെയ്യാത്ത പക്ഷം ചട്ടം 15 പ്രകാരം താങ്കളുടെ ജംഗമ വസ്തുക്കള്‍ ലേലം ചെയ്ത് നികുതി, നോട്ടീസ് പടി, റജിട്രേഷന്‍ ചാര്‍ജ്, വാറന്റ് പടി ഈടാക്കുന്നതും ഏതെങ്കിലും കാരണവശാല്‍ ജപ്തി പ്രായോഗികമല്ലന്നോ മുഴുവന്‍ തുകക്കും പര്യപ്തമല്ലെന്നോ തോന്നുന്ന പക്ഷം താങ്കളെ പ്രോസിക്യൂട്ട് ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. വസ്തു നികുതി ഒരു വര്‍ഷത്തെയും ബാക്കിയില്ലെന്ന് ഉറപ്പാണെങ്കിലും ജപ്തി നോട്ടിസ് കിട്ടിയ ഭയപ്പാടില്‍ നികുതി അടക്കാനായി പഞ്ചായത്തില്‍ എത്തിയപ്പോള്‍ ഈ സംഖ്യ അടക്കേണ്ട എന്നാണ് ജീവനക്കാര്‍ പറഞ്ഞതെന്ന് വീട്ടുടമ പറയുന്നു.
ഇത്തരത്തില്‍ തുച്ചമായ സംഖ്യക്ക് നോട്ടിസ് ലഭിച്ചവര്‍ പഞ്ചായത്തില്‍ ഏറെയാണ്. ജീവനക്കാര്‍ അല്‍പം ഉത്തരവാദിത്വം കാട്ടിയിരുന്നുവെങ്കില്‍ നോട്ടീസ് അയക്കേണ്ട അഞ്ചു രൂപ സര്‍ക്കാരിനും, നോട്ടീസ് ലഭിച്ച വ്യക്തിയുടെ സാമ്പത്തും സമയവും ലാഭിക്കാമായിരുന്നു.
അതേ സമയം മാര്‍ച്ച് 31ന് മുമ്പ് നികുതി പിരിച്ചെടുക്കുന്നതിനായി പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടേയും വിവരങ്ങള്‍ ഒന്നിച്ചെടുക്കുന്നതില്‍ വരുന്ന വീഴ്ചകളാണിതെന്നാണ് സെക്രട്ടറി പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago