HOME
DETAILS

താമരശേരി ഉരുള്‍പൊട്ടലില്‍ മരണം എട്ടായി

  
backup
June 15 2018 | 06:06 AM

15-06-2018-keralam-one-more-dead-body-found

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിലെ കരിഞ്ചോര മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം എട്ടായി. ഉരുള്‍പൊട്ടലില്‍ കാണാതായ നസ്‌റത്തിന്റെ മകള്‍ ഒന്നരവയസുകാരി റിഫ ഫാത്തിമ മറിയം ആണ് മരിച്ചത്. ഇന്നലെ മരിച്ച ഹസന്റെ വീടു നിന്നിരുന്ന ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. റിഫയുടെ സഹോദരിയും മാതാവുമടക്കം ആറുപേര്‍ക്കുവേണ്ടിയുള്ള തെരച്ചിലാണ് തുടരുന്നത്.

ഇന്നലെ അര്‍ധരാത്രിയോടെ പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്‌ നിർത്തിവെച്ച തെരച്ചില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് പുനരാരംഭിച്ചത്. കുത്തനെയുള്ള കുന്നിന്‍ പ്രദേശമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ പതുക്കെയാണ് നടക്കുന്നത്.  കൂടുതല്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയമുണ്ട്.

രാവിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ദുരിതബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കരിഞ്ചോലമലയിലെ രണ്ടിടങ്ങളില്‍ പുലര്‍ച്ചെയോടെ ഉരുള്‍പൊട്ടലുണ്ടായി.

കരിഞ്ചോല മലയുടെ താഴെ താമസിക്കുന്ന അഞ്ച് വീടുകളില്‍ നാല് വീട്ടുകാര്‍ അപകടത്തില്‍പ്പെട്ടു. കരിഞ്ചോലമലയുടെ താഴെ താമസിക്കുന്ന ഹസന്‍, അബ്ദുറഹിമാന്‍, അബ്ദുള്‍ സലീം, ഈര്‍ച്ച അബ്ദുറഹിമാന്‍, കൊടശേരിപൊയിലില്‍ പ്രസാദ് എന്നിവരുടെ വീടുകളാണ് അപകടത്തില്‍ തകര്‍ന്നത്. അപകടത്തില്‍ മരിച്ച ഏഴുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെതന്നെ കണ്ടെത്തിയിരുന്നു.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), കരിഞ്ചോല അബ്ദുല്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (ഒന്‍പത്), മുഹമ്മദ് ഷഹബാസ് (മൂന്ന്), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരാണ് മരിച്ചത്. അബ്ദുറഹിമാന്‍, മുഹമ്മദ് ജാസിം, ദില്‍ന ഷെറിന്‍, മുഹമ്മദ് ഷഹബാസ് എന്നിവരുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയും ഹസന്‍, മകള്‍ ജന്നത്ത് എന്നിവരുടെ മൃതദേഹം വൈകിട്ടോടെയും ജാഫറിന്റെ മൃതദേഹം രാത്രി ഏഴിനുമാണ് കണ്ടെടുത്തത്. ദുരന്തത്തില്‍പ്പെട്ട ഹസന്റെ വീട്ടില്‍ നോമ്പുതുറക്കായി മക്കളും മരുമക്കളുമെത്തിയതിനാലാണ് മരണ സംഖ്യ കൂടാന്‍ കാരണം.

12 പഞ്ചായത്തുകളിലായി ആയിരത്തോളം കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ കാംപുകളിലും ബന്ധുവീടുകളിലുമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

കരിഞ്ചോല മലമുകളില്‍ സ്വകാര്യവ്യക്തിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ തടയണയും ജലസംഭരണിയും തകര്‍ന്നതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതായി പരാതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  16 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  16 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago