പദ്ധതി വിനിയോഗത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് മുന്നില്‍
വെള്ളാങ്ങല്ലൂര്‍: സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ പദ്ധതി വിനിയോഗത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. അനുവദിച്ച തുകയില്‍ 94.96 ശതമാനവും ചെലവഴിച്ചാണ് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ഈ നേട്ടം സ്വന്തമാക്കിയത്. സംസ്ഥാനത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴാം സ്ഥാനവും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിനാണ്. ഉത്പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കി നെല്‍കൃഷി, ജൈവ പച്ചക്കറി കൃഷി, ആടുഗ്രാമം പദ്ധതി തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 60 ലക്ഷം ചെലവഴിച്ചു. സേവന മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്കായി ബ്ലോക്ക് തലത്തില്‍ ക്യാമ്പ് നടത്തി അര്‍ഹതയുള്ളവരെ കണ്ടെത്തി ഉപകരണങ്ങള്‍ നല്‍കി. കായിക മേഖലയുടെ പ്രോത്സാഹനത്തിനായി ക്ലബ്ബുകള്‍ക്ക് ധനസഹായം, വായനശാലകളുടെ ആവശ്യത്തിനുസരിച്ച് പശ്ചാത്തല സൗകര്യം എന്നിവയൊരുക്കി. വൃദ്ധര്‍ക്കായി ആരംഭിക്കുന്ന പകല്‍ വീട്, പുത്തന്‍ചിറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും എടുത്തു പറയേണ്ട പ്രവര്‍ത്തനങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."