കൊവിഡ്-19: സഊദിയിൽ 24 മണിക്കൂറിനിടെ 3 മരണം, 1223 പുതിയ വൈറസ് ബാധ
റിയാദ്: സഊദിയിൽ 24 മണിക്കൂറിനിടെ 3 ആളുകൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1223 പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 17522 ആയും മരണ സംഖ്യ 139 ആയും ഉയർന്നു. സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി റിയാദിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പുതിയ വിവരങ്ങൾ പങ്കു വെച്ചത്. നിലവിൽ 15026 വൈറസ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. 2357 പേർക്ക് രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് മാത്രം 142 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. മക്കയില്‍ മലയാളികളടക്കം നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഹുഫൂഫ്, മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് ഇന്ന് മരണം സ്ഥിരീകരിച്ചത്.
#الصحة تعلن عن تسجيل (1223) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (3) حالات وفيات رحمهم الله، وتسجيل (142) حالة تعافي ليصبح إجمالي عدد الحالات المتعافية (2357) حالة ولله الحمد. pic.twitter.com/H29yqjBxCI
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) April 26, 2020
ഇന്നും മക്കയിൽ തന്നെയാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. 272 കേസുകളാണ് ഇവിടെ കണ്ടെത്തിയത്. റിയാദിൽ 267, മദീന 217, ജിദ്ദ 117, ബൈഷ് 113, ഉനൈസ 54, ദമാം 51, ബുറൈദ 20, ജുബൈൽ 19, ഹുഫൂഫ്, ബഖീഖ് (17 വീതം), അൽ ആരിള 14, ത്വായിഫ്, അബൂ അരീഷ്, (10 വീതം), ഖുലൈസ്, തബൂക്, അസുൽഫി, സാജിർ (03 വീതം), ഖത്വീഫ്, ഹഫർ അൽ ബാത്വിൻ, ഖുറയ്യാത്, വാദി അൽ ദവാസിർ, (02 വീതം), അൽ മജാരിദ, ഖമീസ് മുശൈത്, ഖോബാർ, ജസാൻ, അറാർ (ഓരോ കേസുകൾ) എന്നിങ്ങനെയാണ് ഞായറാഴ്ച്ച മാത്രം സ്ഥിരീകരിച്ച വൈറസ് ബാധിതർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."