HOME
DETAILS

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടഞ്ഞാല്‍ മൂന്നുവര്‍ഷം വരെ തടവ്:നടപടി കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

  
backup
April 26 2020 | 13:04 PM

tamil-nadu-government-statement-in-covid-death11

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം തടസപ്പെടുത്തുന്നവര്‍ക്കെതിരേ കടുത്ത നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍. സംസ്‌കാരം തടയുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

പ്രത്യേക രോഗം ബാധിച്ച് മരിച്ചവരുടെ ശവസംസ്‌കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.അത്തരം നടപടികളില്‍ ഏര്‍പ്പെടുന്നത് നിയമപ്രകാരം തെറ്റാണ്. കുറ്റക്കാര്‍കക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പലയിടത്തും ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതും മൃതദേഹം സംസ്‌കരിക്കുന്നതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സര്‍ക്കാരിന്റെ നടപടി. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍ സൈമണ്‍ ഹെര്‍ക്കുലിസിന്റെ മൃതദേഹവുമായി സെമിത്തേരിയിലേക്ക് പോയ സംഘത്തെ പ്രദേശവാസികള്‍ ആക്രമിച്ച ദാരുണമായ വാര്‍ത്തയും ചെന്നെയില്‍നിന്ന് പുറത്തുവന്നിരുന്നു.

രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചത്.ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കില്‍പൗകിലെ സെമിത്തേരിയിലേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago