വസന്തകുമാറിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം കൈമാറി
വൈത്തിരി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ് ജവാന് വി.വി വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി.
വസന്തകുമാറിന്റെ മാതാവ് ശാന്തക്ക് 10 ലക്ഷം, ഭാര്യ ഷീനക്ക് 15 ലക്ഷം എന്നിങ്ങനെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുകക്കുള്ള ചെക്ക് എ.ഡി.എം കെ. അജീഷ്, ഫിനാന്‍സ് ഓഫിസര്‍ എ.കെ ദിനേശന്, എല്‍.ആര് തഹസില്‍ദാര്‍ എം. ശങ്കരന് നമ്പൂതിരി വസന്തകുമാറിന്റെ വീട്ടിലെത്തിയാണ് കുടുംബത്തിന് നല്‍കിയത്.
മേജര്‍ രവി സന്ദര്‍ശിച്ചു
വൈത്തിരി: കശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ വീട് മേജര്‍ രവി സന്ദര്‍ശിച്ചു. കുടുംബത്തിനുളള സര്‍ക്കാര്‍ സഹായം വേഗത്തിലാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മേജര്‍ കുടുംബത്തെ അറിയിച്ചു. തൃക്കൈപ്പറ്റ മുക്കംകുന്നിലെ രാവിലെ വസന്ത്കുമാറിന്റെ സമൃതി കുടീരത്തില്‍ പുക്കളര്പ്പിച്ചാണ് മേജര്‍ രവി വൈത്തിരി ലക്കിടിയിലെ വീട്ടിലെത്തിയത്. അരമണിക്കൂറോളം വീട്ടില്‍ ചിലവിട്ട മേജര്‍ രവി വസന്ത്കുമാറിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികള്‍ക്കൊപ്പമാണ് മേജര്‍ രവി വസന്ത്കുമാറിന്റെ വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."