നാട്ടിലേക്ക് മടക്കം: നോർക്ക രജിസ്‌ട്രേഷൻ വൈകുന്നു, സൈറ്റ് തുറക്കാൻ പോലും കഴിയാതെ പ്രവാസികൾ
റിയാദ്: കോവിഡ്-19 വൈറസ് വ്യാപനത്തെ തുടർന്ന് യാത്രാ നിരോധനം വന്നതിനെ തുടർന്ന് ദുരിതത്തിലായ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനായി കേരള സർക്കാരിന്റെ കീഴിലുള്ള നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ പോലും സാധിക്കാതെ പ്രവാസികൾ വലയുന്നു. ഏപ്രില്‍ 25ന് അര്‍ധ രാത്രിയോടെ https://norkaroots.org/ എന്ന വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷനുളള ലിങ്ക് ലഭ്യമാകുമെന്ന് നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ വി മുസ്തഫ വീഡിയോ സന്ദേശത്തില്‍ അറിയിച്ചിരുന്നു. രണ്ട് വീഡിയോകളാണ് അദ്ദേഹം ഇതു സംബന്ധിച്ച് പുറത്തുവിട്ടത്. ഇതു സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ചെയ്തിരുന്നു. എന്നാല്‍ 26ന് രാവിലെ 6വരെ സൈറ്റ് പരിശോധിച്ചവര്‍ക്ക് The Registration Page for NRK Returnees will be available soon എന്ന സന്ദേശമാണ് ഹോം പേജില്‍ ദൃശ്യമായത്. ഞായാറാഴ്ച രാത്രിയായിട്ടും ഇക്കാര്യത്തിൽ തീരുമാനമായില്ല. തകരാറുകള്‍ പരിഹരിച്ച് ഞായറാഴ്ച രാവിലെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രിയോടടുത്തിട്ടും രജിസ്‌ട്രേഷൻ ചെയ്യാൻ സാധിക്കുന്നില്ലെന്ന് പ്രവാസികൾ പരാതിപ്പെട്ടു.
[caption id="attachment_842953" align="alignnone" width="675"] സഊദി സമയം വൈകീട്ട് 05:20 നു സൈറ്റില്‍ ലഭ്യമായ ഉടന്‍ ആരംഭിക്കുമെന്ന സന്ദേശം[/caption]ഇക്കാര്യം അന്വേഷിച്ചപ്പോൾ ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നെതെയുള്ളുവെന്ന മറുപടിയാണ് ലഭിക്കുന്നത്. അതേസമയം, രജിസ്ട്രേഷന് വേണ്ടി നിരവധിയാളുകൾ ശ്രമം നടത്തുന്നതിനാൽ നോർക്കയുടെ സൈറ്റ് തന്നെ തുറക്കാൻ സാധിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. അടിയന്തര ചികിത്സ വേണ്ടവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, ഉൾപ്പെട മുൻഗണന ആവശ്യമുള്ളവരെയും ഓരോ വിഭാഗത്തെയും തരം തിരിക്കാൻ വേണ്ടിയാണ് രജിസ്‌ട്രേഷൻ നടപടികളുമായി നോർക്ക രംഗത്തെത്തിയതെന്നാണ് നോർക്കയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കിയത്. തുടർന്ന് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്ന പക്ഷം ഇവരെ കേരളത്തിലെത്തിക്കാനും വേണ്ട രീതിയിൽ കൈകാര്യം ചെയ്യുവാനും രജിസ്‌ട്രേഷൻ നടപടികൾ ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."