ഹര്‍ത്താല്‍; ജില്ലയുടെ കിഴക്കന്‍ മേഖലയും നിശ്ചലമായി
പെരുമ്പാവൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്ക് എതിരായ പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പെരുമ്പാവൂരില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ എല്ലാം തന്നെ അടഞ്ഞ് കിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മറ്റ് വാഹനങ്ങളൊന്നും തന്നെ നിരത്തിലിയരങ്ങിയില്ല.
ചിലയിടങ്ങളില്‍ സ്ഥാപനങ്ങള്‍ തുറന്നെങ്കിലും സമരക്കാര്‍ വന്ന് അടപ്പിച്ചു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തില്ല. യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
പതിവുപോലെ പുല്ലുവഴി - വല്ലം മേഖലകളില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. സാധരണ ദിവസനങ്ങളിലെ പോലെ തന്നെ സ്ഥാപനങ്ങളും കടകളും ഇവിടങ്ങളില്‍ തുറന്ന് പ്രവര്‍ത്തിച്ചു.
മുവാറ്റുപുഴ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മുവാറ്റുപുഴയില്‍ പൂര്‍ണ്ണം. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. സഹകരണ ദേശസാല്‍കൃത ബാങ്കുകളൊന്നും പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ഒന്നും സര്‍വ്വീസ് നടത്തിയില്ല. സ്വകാര്യ ബസുകള്‍ ഒന്നും ഓടിയില്ല. ഹര്‍ത്താലിന്റെ ഭാഗമായി യു.ഡി.എഫ്. നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി. കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി കച്ചേരി താഴത്ത് സമാപിച്ചപ്പോള്‍ നടന്ന സമ്മേളനം ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് ഉദ്ഘാടനം ചെയതു.കെ.എന്‍.സാബു അധ്യക്ഷത വഹിച്ചു.പ്രകടനത്തിന് യു.ഡി.എഫ്. നേതാക്കളായ ഒ.പി.ബേബി, സാബു ജോണ്‍, പി.എസ്.സലിം ,അഷറഫ് പുല്ലന്‍, റഫീക്ക് പൂക്കടശേരി, കബീര്‍ പൂക്കടശേരി, പി.പി.അലി, രതീഷ് ചങ്ങാലിമറ്റം, മുഹമ്മദ് റഫീക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോതമംഗലം: ജിഷ്ണുവിന്റെ മാതാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതിലും ഇതില്‍ പ്രതിക്ഷേധിച്ച യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോതമംഗലത്ത് പൂര്‍ണം.കട കമ്പാേളങ്ങള്‍ അടഞ്ഞുകിടന്നു.ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ളവ നിരത്തിലറങ്ങിയില്ല. ഓഫിസുകളില്‍ ഹാജര്‍ നില തീരെ കുറവായിരുന്നു. ഹാര്‍ത്താലിന് അഭിവാദ്യം അറിയിച്ച് നഗരത്തില്‍ ആദ്യം യു.ഡി.എഫ് പ്രവര്‍ത്തകരും പിന്നിട് ബി.ജെ.പിക്കാരും പ്രകടനം നടത്തി.
നഗരം ചുറ്റി മുനിസിപ്പല്‍ ബസ്റ്റാന്റിനു മുന്നില്‍ പ്രകടനം എത്തിച്ചേര്‍ന്നതോടെ ആരംഭിച്ച യു.ഡി.എഫ് പ്രതിക്ഷേധ യോഗം കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം കെ.പി.ബാബു ഉദ്ഘാടനം ചെയ്തു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ജി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ്. കണ്‍വീനര്‍ പി.പി.ഉതുപ്പാന്‍,ജനതാദള്‍ (യു) സംസ്ഥാന സമിതി അംഗം മനോജ് ഗോപി,അബു മൊയ്തീന്‍,പി.എസ്.എം സാദ്ധിക്,ബെന്നി പോള്‍ നടുവത്ത്, വി.ആര്‍.നാരായണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബി.ജെ.പി പ്രകടനത്തിന് നിയോജക മണ്ഡലം പ്രസിഡന്റ് ഇ.ടി.നടരാജന്‍, പി.പി.സജീവ്, ജയകുമാര്‍ വെട്ടിക്കാടന്‍, കെ.ആര്‍.രഞ്ജിത്ത്, സജീവ് മലയന്‍കീഴ്, സുനിത രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആലുവ: ജിഷ്ണു പ്രണോയിയുടെ മാതാവിനെ പൊലിസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന്റെ ഭാഗമായി യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറം, വി.പി. ജോര്‍ജ്ജ്, ബാബു പുത്തനങ്ങാടി, ആനന്ദ് ജോര്‍ജ്ജ്, എം.കെ.എ. ലത്തീഫ്, പി.എ.താഹിര്‍, ഡൊമാനിക്ക് കാവുങ്കല്‍, ടി.ആര്‍. തോമസ്, ജി.വിജയന്‍, കെ.എസ്. മുഹമ്മദ് ഷെഫീക്, ഹാസില്‍ ഹുസൈന്‍, പി.പി. ജെയിം സ്, കെ.കെ. അജിത് കുമാര്‍, പി.എം. മൂസാക്കുട്ടി, ബാബു കൊല്ലാം പറമ്പില്‍. നസീര്‍ ചൂര്‍ണ്ണിക്കര, ജി. മാധവന്‍ കുട്ടി, എം.ടി. ജേക്കബ്, പി.എ. നജീബ്, പീറ്റര്‍ നരികുളം, അഷറഫ് നെടുങ്ങാടന്‍, വില്യം ആലത്തറ, ഹസീം ഖാലിദ്, സിറാജ് ചേനക്കര,പി.എച്ച്. അസ്ല്‌ലം, അബ്ദുള്‍ റഷീദ് ചെങ്ങമനാട്, വിപിന്‍ ദാസ്, പോളി ഫ്രാന്‍സിസ്, രജ്ഞു ദേവസി, ഷാഫി എടത്തല, ജോസി. പി. അന്‍ഡ്രൂസ്, കെ.കെ. ജമാല്‍, ടി.ജെ. സുനില്‍ കുമാര്‍, യൂസഫ് ചന്ദ്രത്തില്‍, ലളിത ഗണേശന്‍,സുമ ബിനി, മീനു ഗണോഷ് എന്നിവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
കളമശേരി: യു.ഡി.എഫ് ഹര്‍ത്താലില്‍ കളമശേരിയില്‍ ദേശീയ പാത ഉപരോധിച്ചവരെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രീമിയര്‍ കവലയില്‍ നിന്നും പ്രകനമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുനിസിപ്പല്‍ ഓഫീസിനു മുന്നിലാണ് ദേശീയ പാതയില്‍ ഗതാഗതം തടഞ്ഞത്. മുന്‍ നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് എ കെ ബഷീര്‍, അഷ്‌കര്‍ പനയപ്പിള്ളി, പി.എം നജീബ്, ടി.എ അബ്ദുല്‍ സലാം, മുസ്ലിം ലീഗ് നേതാക്കളായ എ പി ഇബ്രാഹിം , പി.എം.എ ലത്തീഫ്, പി കെ ഇബ്രാഹിം, കെ പി സുബൈര്‍, വി എസ് അബൂബക്കര്‍ ,സലീം കരുവള്ളി, കെ ഇ മാഹിന്‍, ജബ്ബാര്‍ പുതുവായില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.കളമശേരി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ ജയകൃഷ്ണന്‍, എസ്.ഐ ഇ വി ഷിബു എന്നിവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ ഹാജരാക്കിയ ശേഷം പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."