അടിമപ്പണി: എ.ഡി.ജി.പി സുധേഷ് കുമാറിനെ മാറ്റി
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ പുതിയ ചുമതല. സുധേഷ് കുമാറിന്റെ മകള്‍ പൊലിസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു.പൊലിസുകാരെക്കൊണ്ട് എ.ഡി.ജി.പി ദാസ്യവേല ചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്.ഈ സാഹചര്യത്തിലാണ് നടപടി.
പൊലിസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കുടുംബം പൊലിസുകാരോട് മോശമായി പെരുമാറുന്നത് സുധേഷിന് നേരത്തെ അറിയാമായിരുന്നു. ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു. ക്യാമ്പില്‍ നിന്നെത്തുന്ന പൊലിസുകാരെ സുധേഷ് കുമാര്‍ വീട്ട് ജോലിക്ക് നിയോഗിച്ചു. പൊലിസുകാരെ നിരന്തരം അസഭ്യം സുധേഷ് കുമാര്‍ പറഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്രൈവര്‍ ഗവാസ്കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."