മാലിന്യം കത്തിച്ചതിനെ ചൊല്ലി തര്‍ക്കം; കാസര്‍കോട്ട് മധ്യവയസ്കന് വെടിയേറ്റ് മരിച്ചു
ചെറുവത്തൂര്‍ (കാസര്‍കോട്): പിലിക്കോട് കരപ്പാത്ത് മാലിന്യം കത്തിച്ച തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ വെടിയേറ്റ വയോധികന് മരിച്ചു. സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.സി സുരേന്ദ്രനാണ് (63) മരിച്ചത്.
ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. മാലിന്യം കത്തിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് അയല്‍വാസികള്‍ പറയുന്നു. പ്രതി സനല്‍ (31) ചീമേനി പൊലിസില്‍ കീഴങ്ങി. ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്.
കഴുത്തില്‍ വെടിയേറ്റ സുരേന്ദ്രന് വീട്ടുമുറ്റത്ത് തന്നെ മരിച്ചുവീണു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ സുധാകരന്, സി.ഐമാരായ കെ.പി സുരേഷ് ബാബു, സതീഷ് കുമാര്‍, ചന്തേര എസ്.ഐ മെല്വിന് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ നാളെ നടക്കും.
മരക്കച്ചവടവും ലോട്ടറിക്കച്ചവടവും നടത്തിവരികയായിരുന്നു മരണപ്പെട്ട സുരേന്ദ്രന്. സുകുമാരിയാണ് ഭാര്യ. സുമേഷ്, സുജിന മക്കളാണ്. ബിജു (മരുമകന്),രവി, തമ്പായി ( സഹോദരങ്ങള്‍ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."