ജാമിഅ ബദ്രിയ്യ സനദ്ദാന മഹാസമ്മേളനത്തിന് പ്രൗഢ സമാപനം
മുവാറ്റുപുഴ : മാനവികതയും സൗഹാര്‍ദ്ദവും നിലനിര്‍ത്തി യഥാര്‍ത്ഥ ഇസ്‌ലാമിക പ്രബോധകരാകുവാന്‍ യുവ പണ്ഡിതന്മാര്‍ യത്‌നിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു. ജാമിഅ ബദ്രിയ്യ അറബിക് കോളേജിന്റെ 40-ാം വാര്‍ഷികത്തിന് സമാപനം കുറിച്ച് നടന്ന ബിരുദ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഇസ്‌ലാമിന്റെ മൂല്യങ്ങളുടെ പ്രചാരണങ്ങള്‍ക്കായി വര്‍ഷങ്ങളായി പഠിച്ച് നേടിയ അറിവുകള്‍ യാഥാര്‍ഥ ദിശാബോധത്തിലൂടെ സമൂഹത്തിന് പകര്‍ന്നു കൊടുക്കുവാന്‍ ഇസ്ലാമിക ബിരുദധാരികള്‍ ജാഗ്രത പാലിക്കണം.
ജാമിഅ ബദ്രിയ്യ അറബിക് കോളേജിന്റെ നേതൃത്വത്തില്‍ നാല് പതിറ്റാണ്ടായി നടന്നുവരുന്ന ഇസ്ലാമിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപൂര്‍ണ്ണമാണെന്നും ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും തങ്ങള്‍ പറഞ്ഞു.
ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് വലിയ ഖാസി അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തമിഴ്‌നാട് വേലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് പ്രിന്‍സിപ്പാള്‍ അശൈഖ് ഉസ്മാന്‍ മുഹിയുദ്ദീന്‍ ഹസ്‌റത്ത്, കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഡി.കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അബുല്‍ ബുഷ്‌റാ മൗലവി ചേലക്കും, മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്‌റാഹിം കുഞ്ഞ് എം. എല്‍. എ, എല്‍ദോസ് കുന്നപ്പള്ളി എം. എല്‍. എ, ജസ്റ്റീസ് എ. കെ ബഷീര്‍, ഇടുക്കി ഡി. സി. സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി കല്ലാര്‍ , കെ. എം അബ്ദുല്‍ മജീദ്, അബ്ബാസ് കളമശ്ശേരി, മുഹമ്മദ് അസ്ലം മൗലവി, കെ. പി തൗഫീഖ് മൗലവി, കെ. എഫ് റഹ്മത്തുല്ലാഹ് മൗലവി, കെ. എഫ് അബ്ദുല്‍ സലാം മൗലവി, കെ. എ ഹംസാ മൗലവി. പി. കെ സുലൈമാന്‍ മൗലവി. ഓണമ്പിള്ളി അബ്ദുല്‍ സാലം മൗലവി. രണ്ടാര്‍കര മീരാന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന് അകത്തും പുറത്തുനിന്നുമായി നൂറ് കണക്കിന് മതപണ്ഡിതന്മാര്‍ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഏഴ് വര്‍ഷത്തെ മതഭൗതീക പഠനം പൂര്‍ത്തിയാക്കിവര്‍ക്കുള്ള അല്‍ബദ്രീ ബിരുദമാണ് സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."