ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു
ജിദ്ദ: ഒരുമാസത്തെ വ്രതശുദ്ധിക്ക് വിരാമം കുറിച്ച് ഗള്‍ഫ് നാടുകളില്‍ വിശ്വാസി സാമൂഹം ചെറിയ പെരുന്നാളിനെ വരവേറ്റു. റമദാന്റെ ചൈതന്യം കാത്തുസൂക്ഷിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് വിവിധ സംഘടനകളും കൂട്ടായ്മകളും രൂപം നല്‍കിയിരുന്നത്. റമദാന്റെ അവസാന ദിനങ്ങളില്‍ വ്യാപാര കേന്ദ്രങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പുതുവസ്ത്രങ്ങള്‍ വാങ്ങാനും പെരുന്നാള്‍ വിഭവങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങാനുമായിരുന്നു ഏറെ തിരക്ക് അനുഭവപ്പെട്ടത്.
സഊദി മതകാര്യ വകുപ്പിന് കീഴില്‍ രാജ്യത്തെ വിവിധ ഈദുഗാഹുകളില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ കനത്ത സുരക്ഷ മുന്നൊരുക്കങ്ങളോട് കൂടിയാണു രാജ്യത്ത് ഈദ് ഗാഹുകള്‍ സംഘടിപ്പിച്ചത്. സുരക്ഷ ഭീഷണി നേരിടുന്ന ചില പ്രദേശങ്ങളില്‍ മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് കൊണ്ടാണു വിശ്വാസികളെ ഈദ് ഗാഹിനു അകത്തേക്ക് കടത്തി വിട്ടത്. ഇതിനു പുറമെ മഫ്ടിയിലും അല്ലാതെയുമായി നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഈദ് ഗാഹുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു.
അതേ സമയം റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലേക്കും അബഹ, അല്‍ബാഹ എന്നിവിടങ്ങളിലേ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരിക്കളുടെ ഒഴുക്കായിരുന്നു അനുഭവപ്പെട്ടത്. ഇതിനു പുറമെ ദമാം വഴി ബഹ്‌റൈനിലേക്കും റിയാദ് വഴി ദുബായിലേക്കും റോഡ് മാര്‍ഗം യാത്ര പോകാനും നിരവധി പേര്‍ സമയം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."